ബോധവത്കരണ റീൽസ് മത്സരം

Thursday 05 June 2025 12:09 AM IST

തിരുവനന്തപുരം:മുതിർന്ന പൗരന്മാരോടുള്ള അതിക്രമങ്ങൾക്കെതിരെയുള്ള ബോധവത്‌കരണ ദിനാചരണത്തിന്റെ ഭാഗമായി,സാമൂഹ്യനീതിവകുപ്പ് റീൽസ് മത്സരത്തിനായി ക്ഷണിച്ചു. മുതിർന്ന പൗരന്മാരുടെ അവകാശങ്ങളും അവർ നേരിടുന്ന വെല്ലുവിളികളും പ്രമേയമാക്കി മലയാളത്തിൽ തയ്യാറാക്കിയ റീൽസ് ആണ് അയയ്ക്കേണ്ടത്. മികച്ച മൂന്ന് റീൽസീന് 15ന് സംസ്ഥാന/ ജില്ലാതല പരിപാടികളിൽ സമ്മാനങ്ങൾ നൽകും.അവസാന തീയതി ജൂൺ 10 വൈകിട്ട് അഞ്ച് മണി. വിവരങ്ങൾക്ക്: www.swdkerala.gov.in.