ഡി.ഇ.ഒ ഓഫീസ് ഉപരോധിച്ച് ആർ.വൈ.എഫ്
Thursday 05 June 2025 12:43 AM IST
കൊല്ലം: ഡി.ഇ.ഒയുടെ അഭാവത്തിൽ അദ്ധ്യയന വർഷാരംഭം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തനം അവതാളത്തിലായെന്ന് ആരോപിച്ച് ആർ.വൈ.എഫ് പ്രവർത്തകർ ഡി.ഇ.ഒ ഓഫീസ് ഉപരോധിച്ചു.ജില്ലാ സെക്രട്ടറി സുഭാഷ്.എസ്.കല്ലട ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ് എഫ്. സ്‌റ്റാലിൻ അദ്ധ്യക്ഷനായി.സംസ്ഥാന കമ്മിറ്റി അംഗം ആർ. വൈശാഖ്, പി.എസ്.യു ദേശീയ സെക്രട്ടറി ബൽറാം സജീവ്, ജില്ലാ എക്‌സിക്യുട്ടിവ് അംഗം നിഥിൻ അപ്പി, ജില്ലാ കമ്മിറ്റി അംഗംങ്ങളായ ഷർജു മാമൂട്, തൻവീർ താജുദ്ദീൻ, സുധീഷ്, ഹരീഷ് തേവലക്കര, ആര്യാദേവി, തൃദീപ് ആശ്രാമം, കാളിദാസൻ എന്നിവർ നേതൃത്വം നൽകി. ഒന്നര മാസമായി ഒഴിഞ്ഞു കിടക്കുന്ന ഡി.ഇ.ഒ കസേരയിൽ പ്രവർത്തകർ റീത്ത് സമർപ്പിച്ചു. ഒമ്പത് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.