വാതിലടച്ചു, മുറിയിൽ നടന്നത്; ആദ്യരാത്രിയുടെ വീഡിയോയുമായി നവദമ്പതികൾ

Thursday 05 June 2025 12:32 PM IST

ദമ്പതികൾ തമ്മിലുള്ള വഴക്കുകൾ മുതൽ ഹണിമൂൺ ദൃശ്യങ്ങൾ വരെ സോഷ്യൽ മീഡിയയിൽ വൈറലാകുന്ന കാലത്താണ് നമ്മൾ ജീവിക്കുന്നത്. റൊമാൻസും തമാശകളുമെല്ലാം ചർച്ചയാകാറുമുണ്ട്. ഇപ്പോഴിതാ ആദ്യരാത്രിയിൽ, വാതിലടച്ച ശേഷം സംഭവിച്ച കാര്യങ്ങളെക്കുറിച്ച് വീഡിയോയുമായെത്തിയിരിക്കുകയാണ് നവദമ്പതികൾ.

@piyushgothislovekit എന്ന ഇൻസ്റ്റഗ്രാമിലാണ് വീഡിയോ പോസ്റ്റ് ചെയ്തത്. പിയൂഷിന്റെയും നികിതയുടെയും ആദ്യരാത്രിയാണ്. മുറിയെല്ലാം ബലൂണുകൾകൊണ്ടും മറ്റും അലങ്കരിച്ചിട്ടുണ്ട്. പ്രിയപ്പെട്ടവർ ദമ്പതികളെ സ്‌നേഹത്തോടെ മുറിയിലേക്ക് കയറ്റിവിടുകയാണ്. വാതിൽ അടയ്ക്കുന്നത് മുതലാണ് വീഡിയോ ആരംഭിക്കുന്നത്.

തുടർന്നുള്ള കാര്യങ്ങളെല്ലാം അപ്രതീക്ഷിതമായിരുന്നു. റൊമാൻഡിക്കായ ഒരു ആദ്യരാത്രിയുടെ വീഡിയോയല്ല ദമ്പതികൾ പങ്കുവച്ചത്. മറിച്ച് വധു നിശബ്ദമായി തന്റെ ആഭരണങ്ങളും മുടിയിലെ പൂക്കളുമൊക്കെ അഴിച്ചുമാറ്റാൻ തുടങ്ങുകയാണ്. എന്നാൽ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയത് വരന്റെ പ്രവൃത്തികളാണ്. അടുത്തു നിൽക്കുന്നതിനുപകരം അയാൾ തന്റെ ഭാര്യയെ സഹായിക്കുന്നു, വധുവിന്റെ കമ്മലുകൾ ഊരിമാറ്റുന്നു, വളകൾ അഴിക്കാൻ സഹായിക്കുന്നതുമൊക്കെ വീഡിയോയിൽ കാണാം. വീഡിയോ വളരെപ്പെട്ടന്നുതന്നെ വൈറലായി. എന്തിനാണ് ഇങ്ങനെയൊരു വീഡിയോ ഇട്ടതെന്ന് ചിലർ ചോദ്യം ചെയ്തു. എന്നാൽ മറ്റു ചിലരാകട്ടെ ആശംസകളറിയിക്കുകയായിരുന്നു ചെയ്തത്. 'ആദ്യം ഇത് കിടപ്പുമുറി ക്ലിപ്പ് മാത്രമാണെന്ന് ഞാൻ കരുതി, പക്ഷേ അത് സ്‌നേഹത്തിന്റെയും കരുതലിന്റെയും പാഠമായി മാറി'- എന്നാണ് ഒരാൾ കമന്റ് ചെയ്തത്.