OK ആയി

Sunday 08 June 2025 3:47 AM IST



ആ​ദ്യ​മാ​യി​ ​അ​ഭി​ന​യി​ച്ച​ ​സി​നി​മ​യി​ൽ​ ​ത​ന്നെ​ ​നാ​യി​ക​ ​വേ​ഷം. 'യു​ണൈ​റ്റ​ഡ് ​കിം​ഗ്‌​ഡം​ ​ഒാ​ഫ് ​കേ​ര​ള"​ ​ജൂ​ൺ​ 20​ന് ​തി​യേ​റ്റ​റി​ൽ​ ​എ​ത്തു​ന്ന​തി​ന്റെ​ ​ആ​ഹ്ളാ​ദ​ത്തി​ൽ​ ​സാ​രം​ഗി​ ​ശ്യാം.​ ​സി​നി​മ​ ​എ​ന്ന​ ​സ്വ​പ്നം​ ​അ​ഞ്ചാം​ ​ക്ളാ​സ് ​മു​ത​ൽ​ ​സാ​രം​ഗി​യു​ടെ​ ​കൂ​ടെ​യു​ണ്ട്.​ ​അ​രു​ൺ​ ​വൈഗ സം​വി​ധാ​നം​ ​ചെ​യ്ത​ ​'യു​കെ ഓ​കെ"​ ​പ​ല​ ​ഷെ​ഡ്യൂ​ളി​ൽ​ ​ഒ​രു​ ​വ​ർ​ഷം​ ​കൊ​ണ്ടാ​യി​രു​ന്നു​ ​ചി​ത്രീ​ക​ര​ണം.​ ​പ​ല​ത​വ​ണ​ ​റി​ലീ​സ് ​മാ​റ്റി​യ​പ്പോ​ഴും​ ​സാ​രം​ഗി​ക്ക് ​വി​ഷ​മം​ ​തോ​ന്നി​യി​ല്ല​ .​ ​ന​ല്ല​ ​സ​മ​യ​ത്ത് ​റിലീസ് ചെയ്ത് ​കൂ​ടു​ത​ൽ​ ​പ്രേ​ക്ഷ​ക​രി​ലേ​ക്ക് ​ഇ​റ​ങ്ങി​ ​ചെ​ല്ലാ​നും​ ​സി​നി​മ​യി​ൽ​ ​ഇ​നി​യും​ ​മു​ൻ​പോട്ടു ​നോ​ക്കാ​നും​ ​ക​ഴി​യു​ന്ന​തി​ന്റെ ആ​വേ​ശ​ത്തി​ൽ​ ​സാ​രം​ഗി​ ​സം​സാ​രി​ച്ചു.


പ്ര​തീ​ക്ഷി​ക്കാ​തെ​ ​
നാ​യി​ക​ ​വേ​ഷം

ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ​ ​ഡാ​ൻ​സ് ​വീ​ഡി​യോ​ ​ക​ണ്ടാ​ണ് ​ഓ​ഡി​ഷ​ൻ​ ​കാ​ൾ​ ​വ​ന്ന​ത്.​ ​ക്യാ​ര​ക്ട​ർ​ ​വേ​ഷ​ത്തി​നാ​ണ് ​വി​ളി​ച്ച​ത്.​ ​ഓ​ഡി​ഷ​ൻ​ ​അ​വ​സാ​നം​ ​ഏ​ക​ ​എ​ന്ന​ ​നാ​യി​ക​ ​ക​ഥാ​പാ​ത്ര​ത്തി​ന്റെ​ ​ഒ​രു​ ​സീ​ൻ​ ​ത​ന്നു.​ ​ഒ​രു​ ​മാ​സം​ ​ക​ഴി​ഞ്ഞു​ ​വി​ളി​ ​വ​ന്ന​പ്പോ​ൾ​ ​അ​റി​ഞ്ഞു​ ​നാ​യി​ക​ ​ഞാ​നാ​ണെ​ന്ന്.​ ​ഒ​ട്ടും​ ​പ്ര​തീ​ക്ഷി​ക്കാ​തെ​ ​നാ​യി​ക​യാ​യി.
ആ​റു​വ​യ​സു​ ​മു​ത​ൽ​ ​നൃ​ത്തം​ ​പ​ഠി​ക്കു​ന്നു​ണ്ട്.​ ​ഭ​ര​ത​നാ​ട്യം,​ ​കു​ച്ചി​പ്പു​ടി,​ ​മോ​ഹി​നി​യാ​ട്ടം​ ​എ​ന്നി​വ​യി​ൽ​ ​പ്രാ​വീ​ണ്യം​ ​നേ​ടി.​ ​അർബൻ നൃ​ത്ത​ ​രൂ​പ​ങ്ങ​ളാ​യ​ ​ഹി​പ് ​ഹോ​പ് ,​ ​ലൈറ്റ് ഫീറ്റ്​ ​എ​ന്നി​വ​യും​ ​അ​ഭ്യാ​സി​ച്ചു​ .​ ​മ​ദ്രാ​സ് ​ക്രി​സ്‌​ത്യ​ൻ​ ​കോ​ളേ​ജിൽ ബിഎ​സ്‌​സി​ ​ഫി​സി​ക്സ് ​പ​ഠ​നം.​കോ​ളേ​ജി​ൽ​ 'തി​യേ​റ്റ​ർ​ നമ്പർ 59​ "​എ​ന്ന​ ​നാ​ട​ക​സം​ഘ​ത്തി​ൽ​ ​ര​ണ്ടു​വ​ർ​ഷം​ ​പ്ര​വ​ർ​ത്തി​ച്ചു.​ ​ന്യൂ​റോ​ ​സ​യ​ൻ​സിൽ പി.​ജി​ ​ചെ​യ്യ​ണ​മെ​ന്ന് ​ആ​ഗ്ര​ഹി​ച്ചു.​എന്നാൽ ​അ​തി​നേ​ക്കാ​ൾ​ ​സ​ന്തോ​ഷം​ ​ക​ലാ​രം​ഗ​ത്തു​നി​ന്ന് ​ല​ഭി​ക്കു​ന്നുവെന്ന് ​തി​രി​ച്ച​റി​ഞ്ഞു.​ ​അ​പ്പോ​ഴാ​ണ്നൃ​ത്ത​രം​ഗ​ത്ത് ​സ​ജീ​വ​മാ​കു​ന്ന​ത്.​ ​ക്ളാ​സി​ക്ക​ൽ​ ​-​ ​പാ​ശ്ചാ​ത്യ​ ​നൃ​ത്ത​ങ്ങ​ളെ​ ​സ​മ​ന്വ​യി​പ്പി​ച്ച് ​'​സ്ട്രീ​റ്റ് ​ഒ​ ​ക്ളാ​സി​ക്ക​ൽ​"​ ​എ​ന്ന​ ​പേ​രി​ൽ​ ​ഫ്യൂ​ഷ​ൻ​ ​ ​അ​വ​ത​രി​പ്പി​ക്കു​ന്നു.​ ​ഓ​ൺ​ലൈ​ൻ​ ​ക്ളാ​സ് ​എ​ടു​ക്കാ​റു​ണ്ട്.​ ​
മ​റു​വ​ശ​ത്ത് ​സി​നി​മ​യു​ടെ​ ​ഓ​ഡി​ഷ​നു​മാ​യി​ ​മു​ൻ​പോ​ട്ട് ​പോ​യി.​ ​ആ​ദ്യ​മാ​യി​ ​പോ​സി​റ്റീ​വ് ​റെ​സ്‌​പോ​ൺ​സ് ​ല​ഭി​ച്ച​ത് ​ 'യു​കെ​ഒാ​കെ​"യി​ലാ​ണ്.​എ​ന്റെ​ ​അ​ഭി​രു​ചി​ക്ക് ​വീ​ട്ടു​കാ​രു​ടെ​ ​പ്രോ​ത്സാ​ഹ​ന​വും​ ​ഉ​പ​ദേ​ശ​വ​മു​ണ്ട്.​ ​ന​ല്ല​ ​ഒ​രു​ ​അ​ഭി​നേ​ത്രി​യാ​യി​ ​അ​റി​യ​പ്പെ​ടാ​നും ​ഇ​വി​ടെ​ ​ത​ന്നെ​ ​തു​ട​രാ​നുമാണ് ​ ​താ​ത്പ​ര്യം. അ​ച്ഛ​ൻ​ ​എ​ൻ.​ ​ശ്യാം​ ​മോ​ഹ​ൻ.​ ​ഐ.​എ​സ്.​ആ​ർ.​ഒ​ മുൻ​ ​ശാ​സ്ത്ര​ജ്ഞ​ൻ .​ ​അ​മ്മ​ ​സീ​മ​ ​ശ്യാം.​ ​കോ​ളേ​ജ് ​പ്രൊ​ഫ​സ​റാ​യി​രു​ന്നു.​ ​ചേ​ട്ട​ൻ​ ​സം​ഗീ​ത്.​ ​ഐ​ടി​ ​രം​ഗ​ത്ത് ​പ്ര​വ​ർ​ത്തി​ക്കു​ന്നു​ .​ ​സി​നി​മ​യി​ൽ​ സംവിധായകനായും ​തി​ര​ക്ക​ഥാ​കൃ​ത്താ​യും ​ ​വ​രാ​നു​ള്ള​ ​ശ്ര​മ​ത്തി​ലാ​ണ് ​ചേ​ട്ട​ൻ.