ബി.ജെ.പി നേതൃയോഗം
Friday 06 June 2025 12:24 AM IST
മുതലമട: ബി.ജെ.പി മുതലമട പഞ്ചായത്ത് നേതൃയോഗം മാഞ്ചിറ ഡോൾഫിൻ ഓഡിറ്റോറിയത്തിൽ നടന്നു. ജില്ല വൈസ് പ്രസിഡന്റ് കെ.വേണു ഉദ്ഘാടനം ചെയ്തു. ബി.ജെ.പി മുതലമട പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എ.വിജയകുമാരൻ അദ്ധ്യക്ഷനായി. മണ്ഡലം പ്രസിഡന്റ് പ്രശാന്ത്, മണ്ഡലം ജനറൽ സെക്രട്ടറി പി.സി.ശിവദാസ്, എം.സുരേന്ദ്രൻ, കെ.ജി.പ്രദീപ്കുമാർ, മണ്ഡലം സെക്രട്ടറി ആർ.രാജേഷ്, സുമതി, പഞ്ചയത്തംഗം സതീഷ്, ബി.മോഹനൻ, ശിവറാം, ശിവദാസൻ തുടങ്ങിയവർ സംസാരിച്ചു. വിവിധ പാർട്ടിയിൽ നിന്നും രാജി വച് പുതിയതായി പാർട്ടിയിലേക്ക് വന്നവർക്ക് സ്വീകരണം നൽകി. എസ്.എസ്.എൽ.സി, പ്ലസ്.ടു പരീക്ഷയിൽ ഉന്നതവിജയം നേടിയവരെ ആദരിച്ചു.