നിയമപാഠ ബോധവത്കരണ ക്ലാസ്
Friday 06 June 2025 12:38 AM IST
കൊല്ലങ്കോട്: കുട്ടികളിലെ മാനസിക ശാരീരിക വൈകാരിക പ്രശ്നങ്ങൾ പഠിച്ചറിയാനും കുട്ടികളെ അടുത്തറിയാനും വേണ്ടി സർക്കാർ നടപ്പിലാക്കി വരുന്ന കൂടെയുണ്ട് കരുത്തേകാൻ എന്ന പദ്ധതിയുടെ ഭാഗമായി കൊല്ലങ്കോട് ബി.എസ്.എസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നിയമപാഠ ബോധവത്കരണ ക്ലാസും ജുവനൈൽ ജസ്റ്റിസ് സംബന്ധിച്ചുള്ള ബോധവത്കരണവും നടത്തി. സ്‌കൂൾ പ്രിൻസിപ്പൽ പി.ആർ.രാകേഷ് കുമാറിന്റെ അദ്ധ്യക്ഷതയിൽ അഡ്വ.ധനുഷ് ക്ലാസുകൾ എടുത്തു. അദ്ധ്യാപകരായ ജയശ്രീ, ജ്യോതി, സരിത, സൗഹൃദ ക്ലബ് കോർഡിനേറ്റർ ഡോ.രേഖ തുടങ്ങിയവർ സംസാരിച്ചു.