ലഹരിക്കെതിരെ നാടകപ്പട

Thursday 05 June 2025 7:30 PM IST

കൊച്ചി: പി.ജെ. ആന്റണി ജന്മശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ച് ജില്ലാ ലൈബ്രറി കൗൺസിലന്റെ നേതൃത്വത്തിൽ നടക്കുന്ന അമൃതംഗമയ എന്ന ലഹരിവിരുദ്ധ ക്യാമ്പയിലെ നാടകപ്പട ജില്ലയിലെ 101വേദികളിൽ ലഘു നാടകം അവതരിപ്പിക്കും. ജില്ലയിലെ ഏഴ് താലുക്കിൽ നിന്നുള്ള കലാകാരന്മാരാണ് നാടകപ്പടയെ നയിക്കുന്നത്. ജില്ലാതല ഉദ്ഘാടനം വടക്കേ അറുവശേരി സെന്റ് അർണോൾഡ് സെൻട്രൽ സ്കൂളിൽ സംസ്ഥാന ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ. കെ.വി. കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. 7ന് രാവിലെ 10ന് പാറക്കടവ് കുറുമശേരി എസ്.സി.ബി ബ്രാഞ്ച് ഹാളിൽ നടക്കുന്ന സമാപന സമ്മേളനം ജോൺ ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്യും.