ശ്രേഷ്ഠ കാതോലിക്ക ബാവയ്ക്ക് സ്വീകരണം
Thursday 05 June 2025 7:30 PM IST
കൊച്ചി: നഗരസഭയുടെയും എറണാകുളം പൗരാവലിയുടെയും നേതൃത്വത്തിൽ യാക്കോബായസഭയുടെ ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്ക ബാവയ്ക്ക് ഇന്ന് പൗരസ്വീകരണം നൽകും.
വൈകിട്ട് 4.30ന് എറണാകുളം ടൗൺഹാളിൽ ചേരുന്ന സമ്മേളനം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. മേയർ എം. അനിൽകുമാർ അദ്ധ്യക്ഷത വഹിക്കും. ഹൈബി ഈഡൻ എം.പി. ഉപഹാരം സമർപ്പിക്കും. പ്രൊഫ. എം.കെ സാനു മുഖ്യപ്രഭാഷണം നടത്തും. വരാപ്പുഴ അതിരൂപത സഹായ മെത്രാൻ ഡോ.ആന്റണി വാലുങ്കൽ, ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറിയായ സ്വാമി ഗുരുര്തനം ജ്ഞാന തപസ്വി, സെൻട്രൽ ജുമാ മസ്ജിദിലെ മുഖ്യ ഇമാം മുഹമ്മദ് അർഷാദ് ബദ്രി, പി. രാമചന്ദ്രൻ എന്നിവർ ആശംസകൾ അർപ്പിക്കും.