ഗ്ലോബൽ കൗൺസിൽ ആലോചനാ യോഗം

Thursday 05 June 2025 7:37 PM IST

കൊച്ചി: മദ്ധ്യകേരളത്തിനുമേൽ സുരക്ഷാ ഭീഷണിയായി സജീവമായി നിലനിൽക്കുന്ന ഒന്നേകാൽ നൂറ്റാണ്ടിലധികം പഴക്കമുള്ള മുല്ലപെരിയാർ അണക്കെട്ടിനെ സംബന്ധിച്ച് കൊച്ചിയിൽ ആലോചന യോഗം ചേരും. വിഷയത്തിൽ താത്പ്പര്യമുള്ള ലോകമെമ്പാടുമുള്ള മലയാളികളുടെ പിന്തുണയോടെ മുല്ലപെരിയാർ ഗ്ലോബൽ കോ-ഓർഡിനേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിലാണ് ആലോചന യോഗം. എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമിൽ ഇന്ന് രാവിലെ 11- മണിക്ക് ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുദീപം ജ്ഞാനതപസ്വിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗം ജസ്റ്റിസ് പി. കെ. ഷംസുദ്ദിൻ ഉദ്ഘാടനം ചെയ്യും. വിവരങ്ങൾക്ക്: ജോർജ് സെബാസ്റ്റ്യൻ 94470- 23714.