പഠനോപകരണ വിതരണം
Friday 06 June 2025 12:02 AM IST
കുന്ദമംഗലം: കാരന്തൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. എം.കെ രാഘവൻ എം.പി ഉദ്ഘാടനം ചെയ്തു. പൂർവ വിദ്യാർത്ഥിയും രാഷ്ട്രീയ -സാമൂഹ്യ പ്രവർത്തകനുമായ അബ്ദുറഹിമാൻ ഇടക്കുനിയാണ് പഠനോപകരണങ്ങൾ നൽകിയത്. ഗ്രാമ പഞ്ചായത്ത് മെമ്പർ ഷൈജ വളപ്പിൽ, സി. വി സംജിത്ത്, സ്കൂൾ മാനേജർ എം ബിരാൻ ഹാജി, പി.ടി.എ പ്രസിഡന്റ് എം.സി ഹാരിസ് എന്നിവർ പ്രസംഗിച്ചു. എം പി ഫണ്ടിൽ നിന്ന് സ്കൂൾ ഡിജിറ്റൽ ക്ലാസ് മുറിക്ക് രണ്ട് ലാപ്ടോപ്പുകൾ അനുവധിച്ചതായി എം. കെ രാഘവൻ എം.പി പ്രഖ്യാപിച്ചു. കെ ബഷീർ സ്വാഗതവും സ്‌റ്റാഫ് സെക്രട്ടറി നജ്മ നന്ദിയും പറഞ്ഞു.