അനലൈസർ മെഷീൻ സ്ഥാപിച്ചു
Thursday 05 June 2025 8:08 PM IST
കൊച്ചി: എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ കാർഡിയാക് എൻസൈം ടെസ്റ്റ് (ട്രോപ്പോണിൻ ഐ), ഡ്രഗ് പാനൽ ടെസ്റ്റ് എന്നീ പരിശോധനകൾ ചെയ്യുന്ന യൂറിൻ ടോക്സിക്കോളജി അനലൈസർ മെഷീൻ സ്ഥാപിച്ചു. ഹൃദയാഘാത സാദ്ധ്യത നിർണ്ണയിക്കുന്ന ട്രോപ്പോണിൻ ഐ പരിശോധന ഫലം കുറഞ്ഞ സമയത്തിനുള്ളിൽ അത്യാഹിത വിഭാഗത്തിൽ തന്നെ ലഭ്യമാകുന്നതിനു സഹായകമാകും. ബി.പി.എൽ വിഭാഗത്തിലെ രോഗികൾക്ക് പരിശോധന സൗജന്യമായിരിക്കും. ലഹരി ഉപയോഗം സംശയിക്കപ്പെടുന്ന രോഗികളുടെ യൂറിൻ പരിശോധിച്ച് ഏത് ലഹരിയാണ് ഉപയോഗിച്ചത് എന്ന് കണ്ടെത്താനും മെഷീൻ ഉപയോഗിച്ച് സാധിക്കും. ഒരു യൂറിൻ സാമ്പിൾ ഉപയോഗിച്ച് ഒൻപത് തരം ലഹരി പദാർത്ഥങ്ങളുടെ സാന്നിദ്ധ്യം അറിയാം.