പി.കെ.എസ് മാർച്ച് സംഘടിപ്പിച്ചു
Friday 06 June 2025 12:10 AM IST
പാലക്കാട്: പാലക്കാട് നഗരസഭയുടെ ഉടമസ്ഥതയിലുള്ള പൊതു ശ്മശാനം ജാതി തിരിച്ച് സാമുദായിക സംഘടനകൾക്ക് വീതം വെക്കുന്നതിനെതിരെ ജാതിമതിൽ പൊളിച്ചുമാറ്റുക എന്ന മുദ്രാവാക്യം ഉയർത്തി പട്ടിക ജാതി ക്ഷേമ സമിതി പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലക്കാട് നഗരസഭയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. സംസ്ഥാന ജോയിന്റ് സെക്രട്ടറി എസ്.അജയകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി.പി.കുഞ്ഞുണ്ണി അദ്ധ്യക്ഷനായി. ദളിത് ശോഷൻ മുക്തിമഞ്ച് കേന്ദ്ര നിർവാഹക സമതി അംഗം അഡ്വ:കെ.ശാന്തകുമാരി എം.എൽ.എ, പി.കെ.എസ് ജില്ലാ വൈസ് പ്രസിഡന്റ് കെ.കൃഷ്ണൻ കുട്ടി, ജില്ലാ സെക്രട്ടറി വി.പൊന്നുകുട്ടൻ, സംസ്ഥാന കമ്മിറ്റി അംഗം കെ.രാജൻ എന്നിവർ സംസാരിച്ചു.