ഉന്നത വിജയികളെ അനുമോദിച്ചു

Friday 06 June 2025 12:02 AM IST
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.സജിത്ത് ഉപഹാര സമർപ്പണം നടത്തുന്നു.

മരുതോങ്കര :സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. മരുതോങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സജിത്ത് ഉപഹാരം നൽകി. സ്കൂൾ മാനേജർ ഫാദർ ആന്റോ ജോൺ മൂലയിലിൽ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം തോമസ് കാഞ്ഞിരത്തിങ്കൽ, പി.ടി.എ പ്രസിഡന്റ് ടി.എ അനീഷ്, മുൻ പ്രിൻസിപ്പൽമാരായ ജേക്കബ് കെ വി , ലില്ലിക്കുട്ടി ജോർജ് അദ്ധ്യാപകൻ കെ. സുരേഷ് , സ്റ്റാഫ് സെക്രട്ടറി സി.പി. ശശി, പ്രിൻസിപ്പൽ സജി ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു. 90ശതമാനത്തിൽ അധികം മാർക്ക് നേടിയ മുപ്പതോളം വിദ്യാർത്ഥികളെയും ഈ അദ്ധ്യയന വർഷത്തിൽ പ്ലസ് വൺ പരീക്ഷയിൽ ഉന്നത വിജയം നേടിയവരെയുമാണ് ആദരിച്ചത്.