ബ്രൗൺ ഷുഗറുമായി അറസ്റ്റിൽ

Thursday 05 June 2025 8:53 PM IST

കൊച്ചി: എറണാകുളത്ത് ബ്രൗൺഷുഗറും കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളിയെ എക്സൈസ് അറസ്റ്റ് ചെയ്തു. അസാം ബാരിഗാവോൺ സ്വദേശി അൻവർഹുസൈനാണ് (36) പിടിയിലായത്. ഇയാളിൽ നിന്ന് 7.830 ഗ്രാം ബ്രൗൺഷുഗറും 20 ഗ്രാം കഞ്ചാവും കണ്ടെടുത്തു. ചിറ്റൂർറോഡിലെ അയ്യപ്പൻകാവ് സെമിത്തേരിമുക്ക് ഭാഗത്ത് നിന്നാണ് കസ്റ്റഡിയിലെടുത്തത്. എറണാകുളം എക്സൈസ് സി.ഐ എം.എസ്.ജനീഷ്, ഇൻസ്പെക്റ്റർ ടി.എസ്.സേതുലക്ഷ്മി എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു