ടി.പദ്മനാഭനെ സന്ദർശിച്ച് സണ്ണി ജോസഫ്

Friday 06 June 2025 1:46 AM IST

കണ്ണൂർ: കെ.പി.സി.സി പ്രസിഡന്റായി ചുമതലയേറ്റ അഡ്വ.സണ്ണി ജോസഫ് എം.എൽ.എ മലയാള കഥയുടെ കുലപതി ടി പത്മനാഭനെ സന്ദർശിച്ചു. പദ്മനാഭന്റെ പള്ളിക്കുന്നിലെ വസതിയിലെത്തിയായിരുന്നു സണ്ണി ജോസഫ് കൂടിക്കാഴ്ച നടത്തിയത്. കഥാകൃത്തുമായി പത്ത് മിനിറ്റോളം കെ.പി.സി.സി പ്രസിഡന്റ് സൗഹൃദ സംഭാഷണം നടത്തി. ഡി.സി.സി പ്രസിഡന്റ് അഡ്വ.മാർട്ടിൻ ജോർജ്ജ്,സുദീപ് ജെയിംസ് എന്നിവരും സണ്ണി ജോസഫിന് ഒപ്പമുണ്ടായിരുന്നു.