കൈക്കൂലിക്കേസ് പ്രതിയെ പിരിച്ചുവിട്ടു
Friday 06 June 2025 1:11 AM IST
തിരുവനന്തപുരം: കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടി കൂടിയ പാലക്കയം വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് വി.സുരേഷ് കുമാറിനെ സർവീസിൽ നിന്നു പിരിച്ചു വിട്ടു.
മഞ്ചേരി സ്വദേശിയായ പരാതിക്കാരന്റെ 45 ഏക്കർ സ്ഥലത്തിന് ലൊക്കേഷൻ സ്‌കെച്ച് അനുവദിക്കുന്നതിന് 2500 രൂപ കൈക്കൂലി വാങ്ങവേയാണ് ഇയാളെ വിജിലൻസ് 2023
മേയിൽ പിടികൂടിയത്. തുടർന്ന്, ഇയാൾ താമസിച്ചിരുന്ന മുറിയിൽ നടത്തിയ പരിശോധനയിൽ 35 ലക്ഷം രൂപയും 17 കിലോ നാണയങ്ങളും പിടിച്ചു. ഇതുകൂടാതെ 45 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപത്തിന്റെയും 25 ലക്ഷം രൂപയുടെ സേവിംഗ്സ് അക്കൗണ്ടിന്റെയും രേഖകളും കണ്ടെടുത്തു.അനധികൃത സ്വത്ത് സമ്പാദനത്തിന് ഇയാൾക്കെതിരെ കേസെടുത്തിരുന്നു. ഈ കേസുകളിലെ വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വകുപ്പുതല അന്വേഷണം നടത്തി പിരിച്ചു വിട്ടത്.