വൃക്ഷത്ത വിതരണം
Thursday 05 June 2025 11:12 PM IST
പള്ളിക്കൽ : ലോക പരിസ്ഥിതി ദിനം പ്രമാണിച്ച് ബിജെപി പള്ളിക്കൽ ഏരിയ കമ്മിറ്റി തെങ്ങമം, മേക്കുന്ന് മുകൾ ജംഗ്ഷനിൽ സൗജന്യ വൃക്ഷത്തൈ വിതരണം നടത്തി. പന്തളം മണ്ഡലം വൈസ് പ്രസിഡന്റ് വിജയകുമാർ തെങ്ങമം ഉദ്ഘാടനംചെയ്തു. ഏരിയ പ്രസിഡന്റ് എസ്. അഭിലാഷ്, ജനറൽ സെക്രട്ടറി സനൂപ്, ഏരിയ വൈസ് പ്രസിഡന്റ് വിജയകുമാർ കാർത്തിക , മണ്ഡലം കമ്മിറ്റി അംഗം ശ്രീകുമാർ എന്നിവർ പങ്കെടുത്തു. 500 തൈകളാണ് വിതരണം ചെയ്തത്