സംസ്ഥാന ജി.ഡി.പിയിൽ തലപ്പൊക്കത്തോടെ മഹാരാഷ്ട്ര

Friday 06 June 2025 12:12 AM IST

 കേരളം 11-ാം സ്ഥാനത്ത്

തിരുവനന്തപുരം: മൊത്തം സംസ്ഥാന ആഭ്യന്തര ഉത്പാദനത്തിൽ(ജി.എസ്.ഡി.പി) രാജ്യത്ത് ഒന്നാം സ്ഥാനം മഹാരാഷ്ട്രയ്ക്ക്. 24.11 ലക്ഷം കോടി രൂപയാണ് മഹാരാഷ്ട്രയിലെ ജി.എസ്.ഡി.പി. തമിഴ്നാട് (15.71 ലക്ഷം കോടി), ഉത്തർപ്രദേശ് (14.23 ലക്ഷം കോടി) എന്നിവയാണ് തൊട്ടടുത്ത സ്ഥാനങ്ങളിൽ. 6.35 ലക്ഷം കോടി രൂപയുമായി കേരളം പട്ടികയിൽ 11-ാം സ്ഥാനത്താണ്. കർണാടക, ഗുജറാത്ത്, പശ്ചിമബംഗാൾ, രാജസ്ഥാൻ, തെലങ്കാന, ആന്ധ്രാപ്രദേശ്, മദ്ധ്യപ്രദേശ്, ഡൽഹി എന്നിവയാണ് കേരളത്തിന് മുകളിൽ.

 ജി.‌ഡി.പി

ഒരു നിശ്ചിത കാലയളവിനുള്ളിൽ ഒരു രാജ്യത്തിനകത്ത് നിർമ്മിക്കുന്ന ചരക്കുകളുടെയും സേവനങ്ങളുടെയും മൂല്യമാണ് ജി.ഡി.പി അഥവാ ഗ്രോസ് ഡോമസ്റ്റിക് പ്രൊഡക്ട്. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയാണ് ജി.ഡി.പിയിലൂടെ പ്രതിഫലിക്കുന്നത്. ഇന്ത്യയിൽ വ്യാവസായിക, കാർഷിക, സേവന മേഖലകളിലെ ഉത്പാദനത്തെയാണ് ജി.ഡി.പി വ്യക്തമാക്കുന്നത്. സംസ്ഥാനങ്ങളുടെ സേവന, വ്യവസായ മേഖലയിലെ വളർച്ചയാണ് ജി.എസ്.ഡി.പി വ്യക്തമാക്കുന്നത്.

വെല്ലുവിളികൾ

തൊഴിലില്ലായ്മയാണ് ജി.ഡി.പി കുറയാനുള്ള പ്രധാന കാരണം. മോശം റോഡുകൾ, അപര്യാപ്തമായ ഗതാഗത സംവിധാനങ്ങൾ, വൈദ്യുതി കമ്മി എന്നിവയും പ്രതികൂലമാണ്. വ്യവസായങ്ങൾ, ഹൈവേകൾ, തുറമുഖങ്ങൾ, പുനരുപയോഗ ഊർജ പദ്ധതികൾ തുടങ്ങിയവ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ജി.ഡി.പി മെച്ചപ്പെടുത്താം. സേവന മേഖലയിലെ കുതിപ്പും ജി.ഡി.പി വളർച്ചയ്ക്ക് ഊർജമാകും.

 പ്രധാന സംസ്ഥാനങ്ങൾ----- ജി.എസ്.ഡി.പി (കോടി രൂപയിൽ)

1. മഹാരാഷ്ട്ര---------24.11 ലക്ഷം

2. തമിഴ്നാട്-------15.71 ലക്ഷം

3. ഉത്തർപ്രദേശ്---- 14.23 ലക്ഷം

4. കർണാടക----- 14.23 ലക്ഷം

5. പശ്ചിമ ബംഗാൾ--- 9.04 ലക്ഷം

6. രാജസ്ഥാൻ--- 8.45 ലക്ഷം

7. തെലങ്കാന------ 7.93 ലക്ഷം

8. ആന്ധ്രാപ്രദേശ്---- 8.21 ലക്ഷം

9. മദ്ധ്യപ്രദേശ്------ 6.60 ലക്ഷം

10. ഡൽഹി----- 6.72 ലക്ഷം

11. കേരളം- 6.35 ലക്ഷം

12. ഹരിയാന--- 6.34 ലക്ഷം

13. പഞ്ചാബ്---- 4.96 ലക്ഷം

14. ഒഡീഷ- 5.21 ലക്ഷം

15. ബീഹാർ--- 4.65 ലക്ഷം