അമേരിക്കയുമായി വ്യാപാര കരാർ ഉടൻ
Friday 06 June 2025 12:13 AM IST
കൊച്ചി: ഇന്ത്യയും അമേരിക്കയുമായുള്ള വ്യാപാര കരാർ ചർച്ചകൾ അവസാന ഘട്ടത്തിലെത്തി. അടുത്ത വാരം ഇരു രാജ്യങ്ങളും ഇക്കാര്യത്തിൽ തീരുമാനത്തിലെത്തിയേക്കും. കരാർ പ്രാബല്യത്തിലാകുന്നതോടെ ഇന്ത്യയ്ക്കെതിരെ പ്രഖ്യാപിച്ച പകരച്ചുങ്കം ഒഴിവാകാൻ സാദ്ധ്യതയേറി. ഇന്ത്യയുമായുള്ള വ്യാപാര കരാർ ചർച്ചകൾ അതിവേഗം പുരോഗമിക്കുകയാണെന്ന് ഡൊണാൾഡ് ട്രംപ് ഉൾപ്പെടെ വ്യക്തമാക്കിയിരുന്നു. ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിക്ക് 26 ശതമാനം പകരച്ചുങ്കം ഏർപ്പെടുത്തിയ നടപടി 90 ദിവസത്തേക്ക് ട്രംപ് മരവിപ്പിച്ച നടപടിയുടെ കാലാവധി ജൂലായ് എട്ടിനാണ് അവസാനിക്കുന്നത്.
ലോകത്തിലെ ഏറ്റവും വലിയ വിപണികളിലൊന്നായ ഇന്ത്യയ്ക്ക് ഉയർന്ന ഇറക്കുമതി തീരുവ കാര്യമായി ഇല്ലാത്തതിനാൽ അവരുമായി വിജയകരമായി വ്യാപാര കരാറിലെത്താനാകുമെന്നാണ് പ്രതീക്ഷ.