രാജ് ഭവനിലെ ചടങ്ങിൽ 70 പേർ പങ്കെടുത്തു

Friday 06 June 2025 1:13 PM IST

തിരുവനന്തപുരം: സർക്കാർ പിൻമാറിയതോടെ, ജീവനക്കാരെയടക്കം 70 പേരെ പങ്കെടുപ്പിച്ചാണ് രാജ്ഭവൻ ഓഡിറ്റോറിയത്തിൽ ഗവർണർ പരിസ്ഥിതിദിനാഘോഷം നടത്തിയത് . ഗവർണറും നാല് പ്രധാന ഉദ്യോഗസ്ഥരും അഞ്ചു തൈകൾ നട്ടു. സർക്കാരിൽ നിന്ന് ആരും പങ്കെടുത്തില്ല. അതേസമയം, ദർബാർഹാളിലെ ചടങ്ങിനുശേഷം സെക്രട്ടേറിയറ്റ് വളപ്പിൽ മന്ത്രി പ്രസാദും സെക്രട്ടറിമാരും വൃക്ഷത്തൈനട്ടു. രാജ്ഭവനിലെത്തിച്ചിരുന്ന വൃക്ഷത്തൈകൾ തിരിച്ചെടുക്കാൻ പോയ അസി.ഡയറക്ടറെ ഉന്നതഉദ്യോഗസ്ഥരിടപെട്ട് തിരികെവിളിച്ചു.

പരിസ്ഥിതി ദിനാഘോഷ ചടങ്ങിനായി 200പേർക്കുള്ള ഭക്ഷണവും രാജ്ഭവൻ വളപ്പിൽ നടാൻ 150 വൃക്ഷത്തൈകളും രാജ്ഭവനിൽ സജ്ജമാക്കിയിരുന്നു.