രാജ്യാന്തര വിപണിയിൽ സ്വർണ വില കുതിച്ചുയരുന്നു

Friday 06 June 2025 12:15 AM IST

കൊച്ചി: ഡൊണാൾഡ് ട്രംപിന്റെ യാത്രാവിലക്കുകളും റഷ്യയും ഉക്രെയിനുമായുള്ള സംഘർഷവും രാജ്യാന്തര വിപണിയിൽ സ്വർണ വില കുത്തനെ ഉയർത്തുന്നു. സ്വർണ വില രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം ഇന്നലെ വീണ്ടും ഔൺസിന് 3,400 ഡോളറിലെത്തി. ഇന്നലെ മാത്രം സ്വർണ വിലയിൽ 50 ഡോളറിന്റെ വർദ്ധനയാണുണ്ടായത്. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിന് പ്രിയം വർദ്ധിച്ചതാണ് വിലയിൽ കുതിപ്പുണ്ടാക്കുന്നത്. ഇപ്പോഴത്തെ ട്രെൻഡ് തുടർന്നാൽ സ്വർണ വില ഈ മാസം തന്നെ റെക്കാഡ് ഉയരമായ 3,500 ഡോളർ കവിഞ്ഞേക്കുമെന്നാണ് പ്രവചിക്കുന്നത്.

ഇന്നലെ കേരളത്തിൽ സ്വർണ വില പവന് 320 രൂപ വർദ്ധിച്ച് 73,040 രൂപയിലെത്തി. ഗ്രാമിന്റെ വില 40 രൂപ വർദ്ധിച്ച് 9,130 രൂപയായി. ഏപ്രിൽ 24ന് രേഖപ്പെടുത്തിയ 74,320 രൂപയാണ് നിലവിൽ സ്വർണത്തിന്റെ റെക്കാഡ് വില. രാജ്യാന്തര വിപണിയുടെ ചുവട് പിടിച്ച് ഇന്ന് കേരളത്തിൽ പവൻ വില 800 രൂപയ്ക്കടുത്ത് കൂടാനിടയുണ്ട്.

വെ​ള്ളി​ ​വി​ല​ ​റെ​ക്കാ​ഡ് ​ഉ​യ​ര​ത്തിൽ

കൊ​ച്ചി​:​ ​ബ​ദ​ൽ​ ​ആ​ഭ​ര​ണ​മെ​ന്ന​ ​നി​ല​യി​ൽ​ ​പ്രി​യ​മേ​റി​യ​തോ​ടെ​ ​ഇ​ന്ത്യ​യി​ൽ​ ​വെ​ള്ളി​യു​ടെ​ ​വി​ല​ ​കി​ലോ​ഗ്രാ​മി​ന് 2,000​ ​രൂ​പ​ ​വ​ർ​ദ്ധി​ച്ച് 1,04,100​ ​രൂ​പ​യി​ലെ​ത്തി​ ​റെ​ക്കാ​ഡി​ട്ടു.​ ​തു​ട​ർ​ച്ച​യാ​യ​ ​നാ​ലാം​ ​ദി​വ​സ​മാ​ണ് ​വെ​ള്ളി​ ​വി​ല​ ​ഉ​യ​രു​ന്ന​ത്.​ ​സ്വ​ർ​ണ​ ​വി​ല​ ​കു​ത്ത​നെ​ ​കൂ​ടി​യ​തോ​ടെ​യാ​ണ് ​നി​ക്ഷേ​പ​ക​ർ​ ​വെ​ള്ളി​യി​ലേ​ക്കും​ ​പ​ണ​മൊ​ഴു​ക്കു​ക​യാ​ണ്.