യോഗം ചേർന്നു

Thursday 05 June 2025 11:17 PM IST

പത്തനംതിട്ട : ജില്ലാ ആസൂത്രണ സമിതി യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. ഇലന്തൂർ, പുളിക്കീഴ്, മല്ലപ്പള്ളി, കോന്നി, പന്തളം, പറക്കോട് ബ്ലോക്ക് പഞ്ചായത്തുകളുടെയും വടശേരിക്കര, കോട്ടാങ്ങൽ, തോട്ടപ്പുഴശേരി, കടപ്ര, അയിരൂർ, മെഴുവേലി, പന്തളം തെക്കേക്കര, പ്രമാടം, കല്ലൂപ്പാറ, ആനിക്കാട്, റാന്നി പഴവങ്ങാടി, കൊറ്റനാട്, അരുവാപ്പുലം, കവിയൂർ, ഇലന്തൂർ, ചെറുകോൽ, നിരണം, ഓമല്ലൂർ, നെടുമ്പ്രം, ഏറത്ത്, കുറ്റൂർ, റാന്നി അങ്ങാടി ഗ്രാമപഞ്ചായത്തുകളുടെയും പത്തനംതിട്ട നഗരസഭയുടെയും വാർഷിക പദ്ധതി അംഗീകരിച്ചു. ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസർ ജി. ഉല്ലാസ്, പങ്കെടുത്തു.