പ്രതിഷേധിച്ചു
Thursday 05 June 2025 11:18 PM IST
പത്തനംതിട്ട ജില്ലയിൽ വ്യാപകമായ രീതിയിൽ പകർച്ചവ്യാധികൾ പടർന്നുപിടിച്ചിരിക്കുകയാണെന്നും ജില്ലയെ പ്രതിനിധീകരിക്കുന്ന ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജും ആരോഗ്യ വകുപ്പ് അധികൃതരും ഇതിനെതിരെ യാതൊരു നടപടിയും സ്വീകരിക്കാതെ കുറ്റകരമായ അനാസ്ഥ കാട്ടുന്നത് പ്രതിഷേധാർഹമാണെന്നും ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു.കൊവിഡ് വ്യാപനം ജില്ലയിൽ ആശങ്ക ഉളവാക്കുന്നതാണ്. മഴക്കാല പൂർവ രോഗപ്രതിരോധ പ്രവർത്തനങ്ങൾ ജില്ലയിലെങ്ങും നടക്കാത്ത അവസ്ഥയാണ്. ഇത് നടപ്പിലാക്കേണ്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കഴിഞ്ഞ 2 വർഷമായി സർക്കാർ ഫണ്ട് നൽകുന്നില്ല. ഫീൽഡ് തല പ്രവർത്തനങ്ങൾ നടത്തേണ്ട ആശാവർക്കർമാർ പരിപൂർണ്ണമായും അവഗണനയിലാണ്.