ഉണക്ക ഉലുവയിലയും സുഗന്ധവ്യഞ്ജനം
Friday 06 June 2025 12:18 AM IST
കൊച്ചി: ഉണക്കിയ ഉലുവയിലയെ സ്‌പൈസസ് ബോർഡ് സുഗന്ധവ്യഞ്ജനമായി പ്രഖ്യാപിച്ചു. ഉലുവയിലയെ ഉൾപ്പെടുത്തി 1986ലെ സ്‌പൈസസ് ബോർഡ് ചട്ടങ്ങൾ ഭേദഗതിചെയ്ത് അസാധാരണ ഗസറ്റായി കേന്ദ്രസർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു.
ഇതുവരെ 52 ഇനങ്ങളാണ് സുഗന്ധവ്യഞ്ജനങ്ങളിൽ ഉൾപ്പെട്ടിരുന്നത്.
ട്രിഗോണെല്ലാ കോർമികുലാറ്റ എന്ന ശാസ്ത്രനാമമുള്ള ഉലുവയുടെ ഇല ഉണക്കി കസൂരിമേത്തി എന്ന പേരിൽ സുലഭമായി ലഭിക്കുന്നുണ്ട്. ഗുജറാത്ത്, രാജസ്ഥാൻ എന്നിവിടങ്ങളിലാണ് വ്യാപകമായ കൃഷിയുള്ളത്. ജാതിക്കയും ജാതിപത്രിയും ഒറ്റ മരത്തിൽ നിന്നെന്നപോലെ ഉലുവയും ഉലുവയിലയും ഇര ട്ടവ്യഞ്ജനമായി. ഉലുവ വാർഷിക സസ്യവിളയും ജാതി മരവ്യഞ്ജനവുമാണെന്ന് സ്‌പൈസസ് ബോർഡ് അറിയിച്ചു.