ആശിർവാദ് മൈക്രോഫിനാൻസിന് പുതു നേതൃത്വം
Friday 06 June 2025 12:19 AM IST
ഡോ. റോയ് വർഗീസ് പുതിയ സി.ഇ.ഒ
കൊച്ചി: മണപ്പുറം ഫിനാൻസിന്റെ കീഴിലുള്ള ആശിർവാദ് മൈക്രോ ഫിനാൻസിന്റെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറായി (സി.ഇ.ഒ) ഡോ. റോയ് വർഗീസിനെയും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായി (സി.ഒ.ഒ) ഉണ്ണികൃഷ്ണൻ ജനാർദ്ധനനെയും നിയമിച്ചു. ബാങ്കിംഗ് മേഖലയിൽ 33ലധികം വർഷത്തെ സേവന പരിചയവുമായാണ് ഡോ. റോയ് വർഗീസ് ആശീർവാദിലേക്കെത്തുന്നത്. ഉണ്ണികൃഷ്ണൻ ജനാർദ്ധനൻ ബാങ്കിംഗ്, ധനകാര്യ സേവന, മൈക്രോഫിനാൻസ് മേഖലകളിൽ 30 വർഷത്തിലേറെ പരിചയ സമ്പത്തുണ്ട്.