ക്ഷീരദിനം ആചരിച്ചു
Thursday 05 June 2025 11:21 PM IST
പുലിയൂർ: ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ മാതൃകാ സി.ഡി.എസ് ക്ഷീരദിനം ആചരിച്ചു. വിവിധ തരത്തിലുള്ള പാൽ ഉത്പന്നങ്ങൾ കുട്ടികൾക്ക് നൽകി. പാലിന്റെ ഗുണമേന്മ സംബന്ധിച്ച് ക്ലാസെടുത്തു. പേരിശേരി ഗവൺമെന്റ് യു. പി സ്‌കൂളിലും, പുലിയൂർ ചിത്രശലഭം അങ്കണവാടിയിലുമാണ് പരിപാടി സംഘടിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് എം.ജി ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പർമാരായ സരിത ഗോപൻ, മഞ്ജു യോഹന്നാൻ, പി.കെ ഗോപാലകൃഷ്ണൻ, എം.സി വിശ്വൻ, സ്‌കൂൾ ഹെഡ്മാസ്റ്റർ ജോൺ ജേക്കബ്, സി.ഡി.എസ് ചെയർപേഴ്സൺ ഗീത നായർ, അംഗങ്ങളായ പ്രഭാ രവീന്ദ്രൻ, രമ്യ, സരിത, ശ്രീലത, പ്രജിത പങ്കെടുത്തു.