തണൽ പദ്ധതി
Thursday 05 June 2025 11:22 PM IST
കോന്നി : ലോക പരിസ്ഥിതി ദിനത്തിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വാർഡ് കോൺഗ്രസ് കമ്മിറ്റികൾ വാർഡ് കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് തണൽ പദ്ധതി പ്രകാരം വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു. മൂന്ന് ദിവസങ്ങളിലായി 18 വാർഡുകളിലും വൃക്ഷത്തൈകൾ വച്ചുപിടിപ്പിച്ച് സംരക്ഷിക്കുന്ന പദ്ധതിക്കാണ് തുടക്കം കുറിക്കുന്നത്. മണ്ഡലം തല ഉദ്ഘാടനം കൊന്നപ്പാറ ജംഗ്ഷനിൽ വൃക്ഷത്തൈ നട്ട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പ്രവീൺ പ്ലാവിളയിൽ നിർവഹിച്ചു. സി.കെ.ലാലു, പി. വി. ജോസഫ്, യൂസഫ് കൊന്നപ്പാറ, ജസ്റ്റിൻ തരകൻ, പി.എം.ഷാജി, ബാബു എന്നിവർ പ്രസംഗിച്ചു.