ലോഗോ പ്രകാശനം
വളാഞ്ചേരി: പരിസ്ഥിതിയോടിണങ്ങി ആയിരം ഗ്രാമങ്ങളിൽ ഗ്രീൻ കാർണിവൽ ആഘോഷങ്ങളുമായി എസ്.എസ്.എഫ് മലപ്പുറം വെസ്റ്റ് ജില്ല കമ്മിറ്റി. ജില്ലയിലെ ആയിരം ഗ്രാമങ്ങളിൽ നടക്കുന്ന യൂണിറ്റ്, സെക്ടർ സാഹിത്യോത്സവുകൾ പരിസ്ഥിതി സൗഹൃദ ഉത്സവങ്ങളായി മാറും. ഗ്രീൻ കാർണിവലിന്റെ ഔദ്യോഗിക പ്രഖ്യാപനം കെ.ടി.ജലീൽ എം.എൽ.എ നിർവഹിച്ചു. ജില്ലാ ഭാരവാഹികളായ ഫളൽ ഹുസൈൻ അഹ്സനി ജൗഹർ എന്നിവർ പങ്കെടുത്തു. ജൂൺ അഞ്ചു മുതൽ എട്ട് വരെ ഗ്രാമകേന്ദ്രങ്ങളിൽ നടക്കുന്ന പ്രകൃതി ചർച്ച സംഗമമായ ടച്ച് ഓഫ് ടെറ, പാരിസ്ഥിതികപ്രശ്നങ്ങളെ കുറിച്ച് കൃത്യമായ റിപ്പോർട്ട് സമർപ്പണം, മണ്ണിനെയും മനുഷ്യനെയും തൊട്ടറിയുന്ന സോൾ ഓഫ് സോയിൽ, പരിസ്ഥിതി ദിനത്തിൽ വീടുകളും ഓഫീസുകളും കവലുകളും ശുചീകരിക്കുന്ന ഗ്രീൻ ഗ്രിറ്റ് ശുചിത്വ ദിനം തുടങ്ങി വൈവിധ്യമാർന്ന പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. കൂടാതെ, പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചുള്ള ബോധവൽകരണ ക്ലാസ്സുകളും പ്ലാസ്റ്റിക് നിർമ്മാർജ്ജനം ഗ്രീൻ പ്രോട്ടോകോൾ സംവിധാനങ്ങളും ഗ്രീൻ കാർണിവലിന്റെ ഭാഗമായി നടപ്പിലാക്കും.