പട്ടിക വിഭാഗക്കാർക്ക് ഡിവൈ.എസ്.പി റാങ്കിൽ സ്പെഷ്യൽ റിക്രൂട്ട്മെന്റ്

Friday 06 June 2025 12:00 AM IST

തിരുവനന്തപുരം: പട്ടിക വിഭാഗക്കാർക്ക് ഡിവൈ.എസ്.പി റാങ്കിൽ സ്പെഷ്യൽ റിക്രൂട്ട്മെന്റിന് ഉത്തരവിറക്കി സർക്കാർ. നിയമന രീതി, യോഗ്യതകൾ, സേവന വ്യവസ്ഥകൾ എന്നിവ വിശദീകരിച്ചാണ് ഉത്തരവ്. പൊലീസിൽ പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങളുടെ പ്രാതിനിധ്യം ഉറപ്പാക്കാൻ ലക്ഷ്യമിട്ടാണിത്.

പി.എസ്.സി വഴി നേരിട്ടുള്ള റിക്രൂട്ട്മെന്റാണ്. ബിരുദമാണ് യോഗ്യത. പ്രായപരിധി 36വയസ്. ശാരീരിക ക്ഷമതാ പരീക്ഷയിൽ 'വൺ സ്റ്റാർ' നിലവാരത്തിലുള്ള എട്ട് ഇനങ്ങളിൽ അഞ്ചെണ്ണത്തിലെങ്കിലും യോഗ്യത നേടണം. പുരുഷന്മാർക്കും സ്ത്രീകൾക്കും വ്യത്യസ്ത ഇനങ്ങളാണ്. ട്രെയിനിയായാണ് ആദ്യ നിയമനം. ഒരു വർഷം അടിസ്ഥാന പരിശീലനവും ഒരു വർഷം പ്രായോഗിക പരിശീലനവും പൂർത്തിയാക്കണം. തിരഞ്ഞെടുക്കപ്പെടുന്നവർ പരിശീലന ശേഷം അഞ്ച് വർഷത്തേക്ക് പൊലീസിൽ സേവനം ചെയ്യാനുള്ള ബോണ്ട് ഒപ്പിടണം. ഇതിൽ വീഴ്ച വരുത്തിയാൽ ഒരു ലക്ഷം രൂപ പിഴ നൽകണം. നിയമനം ലഭിക്കുന്നവർ മൂന്ന് വർഷത്തെ തുടർച്ചയായ സേവന കാലയളവിനുള്ളിൽ രണ്ട് വർഷത്തെ പ്രൊബേഷൻ പൂർത്തിയാക്കണം.

ഐ.​പി.​എ​സ് ​ത​ല​ത്തി​ൽ​ ​അ​ഴി​ച്ചു​പ​ണി

തി​രു​വ​ന​ന്ത​പു​രം​:​ഐ.​പി.​എ​സ് ​ഉ​ദ്യോ​ഗ​സ്ഥ​രെ​ ​സ്ഥ​ലം​മാ​റ്റി​ ​സ​ർ​ക്കാ​ർ​ ​ഉ​ത്ത​ര​വി​റ​ക്കി.​ക്രൈം​ബ്രാ​ഞ്ച് ​എ​സ്.​പി​ ​ജെ.​ഹി​മേ​ന്ദ്ര​നാ​ഥി​നെ​ ​ടെ​ലി​കോം​ ​എ​സ്.​പി​യാ​ക്കി.​ ​എ​റ​ണാ​കു​ളം​ ​ക്രൈം​ബ്രാ​ഞ്ചി​ലെ​ ​വി.​യു.​കു​ര്യാ​ക്കോ​സി​നെ​ ​എ​റ​ണാ​കു​ളം​ ​റേ​ഞ്ച് ​സ്പെ​ഷ്യ​ൽ​ ​ബ്രാ​ഞ്ച് ​എ​സ്.​പി​യാ​ക്കി.​ ​വി​ജി​ല​ൻ​സ് ​എ​സ്.​പി​യാ​യി​രു​ന്ന​ ​പി.​എ.​ ​മു​ഹ​മ്മ​ദ് ​ആ​രി​ഫി​നെ​ ​പൊ​ലീ​സ് ​അ​ക്കാ​ഡ​മി​യി​ൽ​ ​അ​സി.​ഡ​യ​റ​ക്ട​റാ​ക്കി​യും​ ​കെ.​സ​ലി​മി​നെ​ ​എം.​എ​സ്.​പി​ ​ക​മ​ൻ​ഡാ​ന്റാ​ക്കി​യും​ ​നി​യ​മി​ച്ചു.​കോ​ഴി​ക്കോ​ട് ​ക്രൈം​ബ്രാ​ഞ്ച് ​എ​സ്.​പി​ ​കെ.​കെ.​മൊ​യ്തീ​ൻ​ ​കു​ട്ടി​യെ​ ​പൊ​ലീ​സ് ​അ​ക്കാ​ഡ​മി​യി​ൽ​ ​അ​സി.​ഡ​യ​റ​ക്ട​റാ​ക്കി.​എ​റ​ണാ​കു​ളം​ ​ക്രൈം​ബ്രാ​ഞ്ച് ​എ​സ്.​പി​ ​എം.​ജെ​ ​സോ​ജ​നെ​ ​എ​റ​ണാ​കു​ളം​ ​വി​ജി​ല​ൻ​സ് ​സ്പെ​ഷ്യ​ൽ​ ​സെ​ല്ലി​ൽ​ ​നി​യ​മി​ച്ചു.

ത​ത്കാ​ൽ​ ​ബു​ക്കിം​ഗി​ന് ​ആ​ധാ​ർ​ ​നി​ർ​ബ​ന്ധ​മാ​ക്കും

തി​രു​വ​ന​ന്ത​പു​രം​:​ത​ത്ക്കാ​ൽ​ ​ട്രെ​യി​ൻ​ ​ടി​ക്ക​റ്റ് ​ബു​ക്കിം​ഗി​ന് ​ആ​ധാ​ർ​ ​ഇ​-​വേ​രി​ഫി​ക്കേ​ഷ​ൻ​ ​നി​ർ​ബ​ന്ധ​മാ​ക്കും.​ഈ​ ​മാ​സം​ ​അ​വ​സാ​ന​ത്തോ​ടെ​ ​നി​ല​വി​ൽ​ ​വ​രും.​ത​ത്ക്കാ​ൽ​ ​ടി​ക്ക​റ്റു​ക​ളു​ടെ​ ​ദു​രു​പ​യോ​ഗ​വും​ ​പൂ​ഴ്ത്തി​വെ​പ്പും​ ​ത​ട​യു​ക​യാ​ണ് ​ല​ക്ഷ്യം.​ത​ത്ക്കാ​ൽ​ ​ടി​ക്ക​റ്റ് ​ബു​ക്കിം​ഗ് ​സ​മ​യ​ത്ത് ​യാ​ത്ര​ക്കാ​രു​ടെ​ ​ആ​ധാ​ർ​ ​കാ​ർ​ഡ് ​ന​മ്പ​ർ​ ​ഡി​ജി​റ്റ​ലാ​യി​ ​പ​രി​ശോ​ധി​ച്ച് ​ഉ​റ​പ്പു​വ​രു​ത്തും.