കേരള കാർഷിക സർവകലാശാല കോഴ്‌സുകൾ

Friday 06 June 2025 12:00 AM IST

കേരള കാർഷിക സർവകലാശാലയിൽ 2025-26 വർഷത്തേക്കുള്ള ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാം. ഏതു ബിരുദധാരികൾക്കും, പ്ലസ് ടു പൂർത്തിയാക്കിയവർക്കും അപേക്ഷിക്കാവുന്ന കോഴ്‌സുകളുണ്ട്. സർവകലാശാലയാരംഭിക്കുന്ന പുതിയ കോഴ്‌സുകളുമുണ്ട്. ജൂൺ 30 വരെ ഓൺലൈനായി രജിസ്‌ട്രേഷൻ നടത്താം.

സർവകലാശാലയുടെ കീഴിലുള്ള വിവിധ കോളേജുകളിൽ നടത്തുന്ന ബി.എസ്‌സി അഗ്രിക്കൾച്ചർ, ഹോർട്ടികൾച്ചർ, ഫോറസ്ട്രി, കോഓപ്പറേഷൻ & ബാങ്കിംഗ്, ക്ലൈമറ്റ് ചേഞ്ച് & എൻവയണ്മെന്റൽ സയൻസ്, ബി.ടെക് ബയോടെക്‌നോളജി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനം നീറ്റ് റാങ്ക് വിലയിരുത്തി സംസ്ഥാന പ്രവേശന പരീക്ഷ കമ്മിഷണർ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ്.

മാസ്റ്റേഴ്സ് പ്രവേശനം

.................................

എം.എസ്‌സി അഗ്രിക്കൾച്ചർ കോഴ്‌സുകൾക്കുള്ള പ്രവേശനം ഐ.സി.എ.ആർ പ്രവേശന പരീക്ഷയുടെയും, അഗ്രിബിസിനസ് മാനേജ്മെന്റ് കോഴ്‌സുകളിലേക്കുള്ള പ്രവേശനം മാനേജ്മന്റ് അഭിരുചി പരീക്ഷയുടെയും അടിസ്ഥാനത്തിലാണ്. കാർഷിക പി എച്ച്.ഡി പ്രോഗ്രാം പ്രവേശനത്തിനായി സർവകലാശാല പ്രത്യേക പരീക്ഷ നടത്തും. മേൽസൂചിപ്പിച്ച കോഴ്‌സുകൾക്ക് വേണ്ടിയുള്ള വിജ്ഞാപനം പിന്നീട് പുറത്തിറങ്ങും.

പുതിയ കോഴ്‌സുകൾ

....................................

എസ്.എസ്.എൽ.സി, പ്ലസ് ടു, ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകൾ പൂർത്തിയാക്കിയവർക്കുള്ള പുതിയ കോഴ്‌സുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം. ഏറെ ഉപരിപഠന, ഗവേഷണ, തൊഴിൽ സാദ്ധ്യതയുള്ള കോഴ്‌സുകളാണിവ. ഡിപ്ലോമ, ബിരുദ, ബിരുദാനന്തര, ഡോക്ടറൽ തലത്തിലാണ് പുത്തൻ കോഴ്‌സുകളാരംഭിക്കുന്നത്. അനിമൽ സയൻസിൽ ഫുൾടൈം ഡോക്ടറൽ പ്രോഗ്രാം, അപ്ലൈഡ് മൈക്രോബയോളജിയിലെ ഡോക്ടറൽ പ്രോഗ്രാം എന്നിവയ്ക്ക് ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം.

ബയോളജി, മൈക്രോബയോളജി എന്നിവയിൽ ഇന്റഗ്രേറ്റഡ് ബി.എസ്‌സി, എം.എസ്‌സി പ്രോഗ്രാമുകളുണ്ട്. പ്ലസ് ടു പൂർത്തിയാക്കിയവർക്ക് ഇതിലൂടെ മികച്ച ഉപരിപഠന അവസരങ്ങൾ ലഭിക്കും. ക്ലൈമറ്റ് സയൻസ്, ഡെവലപ്‌മെന്റ് ഇക്കണോമിക്‌സ്, എൻവയണ്മെന്റൽ സയൻസ്, ഓഷൻ & അറ്റ്‌മോസ്‌ഫെറിക് സയൻസ്, വൈൽഡ് ലൈഫ് മാനേജ്മെന്റ്, റീന്യൂവബിൾ എനർജി എൻജിനിയറിംഗ്, ലൈബ്രറി & ഇൻഫർമേഷൻ സയൻസിൽ എം.എസ്‌സി/എം.ടെക് പ്രോഗ്രാമുകളുണ്ട്.

അപേക്ഷാ ഫീസ്

.............................

ഡോക്ടറൽ പ്രോഗ്രാം അപേക്ഷ ഫീസ് പൊതു വിഭാഗത്തിൽ പെട്ടവർക്ക് 1500 ഉം മറ്റുള്ളവർക്ക് 750 രൂപയുമാണ്. മറ്റു കോ ഴ്‌സുകൾക്കിത് യഥാക്രമം ആയിരവും അ‌ഞ്ഞൂറു രൂപയുമാണ്. എസ്.ബി.ഐ ചെലാൻ വഴി ഫീസടയ്ക്കാം.
ജൂൺ 30 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് www.admissions.kau.in.

സി​യാ​ലി​ൽ​ ​എ​യ​ർ​ക്രാ​ഫ്റ്റ് ​റെ​സ്‌​ക്യു
ആ​ൻ​ഡ് ​&​ ​ഫ​യ​ർ​ ​ഫൈ​റ്റിം​ഗ് ​കോ​ഴ്‌​സ്

കൊ​ച്ചി​:​ ​കൊ​ച്ചി​ ​എ​യ​ർ​പോ​ർ​ട്ടി​ന്റെ​ ​ഉ​പ​സ്ഥാ​പ​ന​മാ​യ​ ​സി.​ഐ.​എ.​എ​സ്.​എ​ൽ​ ​അ​ക്കാ​ഡ​മി​ ​ന​ട​ത്തു​ന്ന​ ​കു​സാ​റ്റ് ​അം​ഗീ​കൃ​ത​ ​അ​ഡ്വാ​ൻ​സ്ഡ് ​ഡി​പ്ലോ​മ​ ​ഇ​ൻ​ ​എ​യ​ർ​ക്രാ​ഫ്റ്റ് ​റെ​സ്‌​ക്യു​ ​ആ​ൻ​ഡ് ​ഫ​യ​ർ​ ​ഫൈ​റ്റിം​ഗ് ​കോ​ഴ്‌​സി​ന് ​ജൂ​ൺ​ ​പ​ത്ത് ​വ​രെ​ ​അ​പേ​ക്ഷി​ക്കാം.​ ​സ​യ​ൻ​സ് ​ഐ​ച്ഛി​ക​വി​ഷ​യ​മാ​യ​ ​പ്ല​സ്ടു​വാ​ണ് ​അ​ടി​സ്ഥാ​ന​ ​യോ​ഗ്യ​ത.​ 20​ന് ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷ.​ ​ഫി​സി​ക്ക​ൽ​ ​ടെ​സ്റ്റും​ ​ഉ​ണ്ടാ​കും.​ ​വ്യോ​മ​യാ​ന​ ​രം​ഗ​ത്ത് ​ഏ​റെ​ ​തൊ​ഴി​ൽ​ ​സാ​ദ്ധ്യ​ത​യേ​റി​യ​ ​കോ​ഴ്‌​സി​ന്റെ​ ​പാ​ഠ്യ​പ​ദ്ധ​തി​യും​ ​പ​രീ​ക്ഷാ​ ​ന​ട​ത്തി​പ്പും​ ​കു​സാ​റ്റി​ന്റെ​ ​നേ​രി​ട്ടു​ള്ള​ ​നി​യ​ന്ത്ര​ണ​ത്തി​ലാ​ണ്.​ ​ഈ​ ​കോ​ഴ്‌​സ് ​ന​ൽ​കു​ന്ന​ ​ദ​ക്ഷി​ണേ​ന്ത്യ​യി​ലെ​ ​ഏ​ക​ ​സ്ഥാ​പ​ന​മാ​ണി​ത്.
കൊ​ച്ചി​ ​ബി.​പി​സി.​എ​ല്ലി​ൽ​ ​പ്ര​ഷ​ർ​ ​ഫെ​ഡ് ​ഫ​യ​ർ​ഫൈ​റ്റിം​ഗ്പ​രി​ശീ​ല​നം,​ ​കേ​ര​ള​ ​ഫ​യ​ർ​ ​ആ​ൻ​ഡ് ​റെ​സ്‌​ക്യു​ ​അ​ക്കാ​ഡ​മി​യി​ൽ​ ​ട​ണ​ൽ​ ​ആ​ൻ​ഡ് ​സ്‌​മോ​ക്ക് ​ചേ​മ്പ​ർ​ ​പ​രി​ശീ​ല​നം,​ ​തൃ​ശൂ​ർ​ ​വൈ​ൽ​ഡ് ​വി​ൻ​ഡ് ​അ​ഡ്വ​ഞ്ച​ർ​ ​ബി​ൽ​ഡിം​ഗ്റെ​സ്‌​ക്യു​ ​ഓ​പ്പ​റേ​ഷ​ൻ​സ്,​ ​സെ​ന്റ്.​ ​ജോ​ൺ​സി​ൽ​ ​ആം​ബു​ല​ൻ​സ് ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​ട്രെ​യ്‌​നിം​ഗ് ​എ​ന്നി​വ​യും​ ​ന​ൽ​കും.​ ​അ​പേ​ക്ഷ​ക​ൾ​ ​w​w​w.​c​i​a​s​l.​a​e​r​o​/​a​c​a​d​e​m​y​ ​ലൂ​ടെ​ ​സ​മ​ർ​പ്പി​ക്കാം.​ ​വി​വ​ര​ങ്ങ​ൾ​ക്ക് 8848000901.