ജീവനക്കാർക്ക് ബക്രീദ് അവധി ശനിയാഴ്ച
Friday 06 June 2025 12:35 AM IST
തിരുവനന്തപുരം: ബക്രീദ് പൊതുഅവധി സർക്കാർ,പൊതുമേഖലാ സ്ഥാപനങ്ങൾക്ക് നാളെയാണ്.
അതേസമയം പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും നാളെയും അവധിയായിരിക്കും. ബാങ്ക് അവധിയും നാളെയാണ്.കലണ്ടറിൽ അവധി ഇന്നാണ്. എന്നാൽ, കേരളത്തിൽ മാസപ്പിറവി ദൃശ്യമാകാതിരുന്ന സാഹചര്യത്തിൽ ബലി പെരുന്നാൾ ശനിയാഴ്ച ആഘോഷിക്കാൻ മതപണ്ഡിതർ തീരുമാനിച്ചു. തുടർന്ന് വെള്ളിയാഴ്ചത്തെ അവധി റദ്ദാക്കി. പകരം ശനിയാഴ്ച അവധി നൽകാൻ ഇന്നലെ മന്ത്രിസഭായോഗം തീരുമാനിച്ചു. പിന്നാലെ, വെള്ളിയാഴ്ചയും അവധി നൽകണമെന്ന് മുസ്ളിംലീഗ് ഉൾപ്പെടെ ആവശ്യപ്പെട്ടു. ഇതു പരിഗണിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് രണ്ടു ദിവസത്തെ അവധി ഇന്നലെ രാത്രി പ്രഖ്യാപിക്കുകയായിരുന്നു.