പ്ലസ് വൺ പ്രവേശനം: ആദ്യഘട്ടത്തിൽ 19,315 പേർ

Friday 06 June 2025 12:44 AM IST

സ​​​ർ​​​ക്കാ​​​ർ, എ​​​യ്ഡ​​​ഡ് സ്‌​​​കൂ​​​ളു​​​ക​​​ളി​​​ൽ ഇനി​ ഒഴി​വുള്ളത് 3,179 സീ​​​റ്റു​​​ക​​​ൾ

കൊല്ലം: ജി​ല്ല​യി​ൽ പ്ല​സ്​​വ​ൺ ​പ്ര​വേ​ശ​ന​ത്തി​നു​ള്ള ആദ്യഘട്ട അലോട്ട്മെന്റിൽ 19,315 വി​​​ദ്യാ​​​ർ​​​ത്ഥി​​​ക​​ൾ ഇടം നേടി. ഇതുപ്രകാരമുള്ള പ്രവേശനം ഇന്നലെ വൈകിട്ട് 5 ഓടെ പൂ‌ർത്തിയായി.

സ​​​ർ​​​ക്കാ​​​ർ, എ​​​യ്ഡ​​​ഡ് സ്‌​​​കൂ​​​ളു​​​ക​​​ളി​​​ലാ​​​യി ആ​​​ദ്യ അ​​​ലോ​​​ട്ട്മെ​​​ന്റി​​​നു​​​ശേ​​​ഷം 3,179 സീ​​​റ്റു​​​ക​​​ൾ മാ​​​ത്ര​​​മാ​​​ണ് ഒ​​​ഴി​​​വു​​​ള്ള​​​ത്. ജ​​​ന​​​റ​​​ൽ വി​​​ഭാ​​​ഗ​​​ത്തി​​​ൽ 11,693 സീ​​​റ്റു​​​ക​​​ളു​​​ള്ള​​​തി​​​ൽ 11,684 സീറ്റിലേക്കും അ​​ലോ​​ട്ട്​​​മെ​​ന്റായി. ഒൻപത് സീറ്റ് മാത്രമാണ് ഒഴിഞ്ഞു കിടക്കുന്നത്. സാ​​മ്പ​​ത്തി​​ക പി​​ന്നാ​​ക്ക സം​​വ​​ര​​ണ​​ത്തി​​നാ​​യി 1,224 സീ​​റ്റു​​ക​​ളാ​​ണ്​ മാ​​റ്റി​​വെ​​ച്ചി​​രു​​ന്ന​​ത്. ഇ​​തി​​ൽ 1,156ൽ ​​അ​​ലോ​​ട്ട്​​​മെന്റായി. 69 എ​​ണ്ണ​മാ​ണ്​ ജി​ല്ല​യി​ൽ ബാ​​ക്കി​യു​ള്ള​ത്.

822 മു​​സ്​​​ളിം സം​​​വ​​​ര​​​ണ സീ​​​റ്റു​​​ക​​​ളി​​​ൽ 814 എ​​ണ്ണവും 1,013 ഈ​​​ഴ​​​വ-​​​തി​​​യ്യ സം​​​വ​​​ര​​​ണ സീ​​​റ്റു​​​ക​​​ളി​​​ൽ 10 എ​ണ്ണം ഒ​ഴി​കെയുള്ളവയിലും അ​​​ലോ​​​ട്ട്മെ​​​ന്റാ​​​യി. 402 എ​​​ൽ.​​​സി-​ആം​​​ഗ്ലോ ഇ​​​ന്ത്യ​​​ൻ സം​​​വ​​​ര​​​ണ സീ​​​റ്റു​​​ക​​​ളി​​​ൽ 344​​ എ​​​ണ്ണ​​​ത്തി​​​ലാ​​​ണ് അ​​​ലോ​​​ട്ട്മെ​​​ന്റാ​​​യ​​​ത്. 58 സീ​റ്റു​ക​ൾ​ ഒ​ഴി​വുണ്ട്. 3,210 എ​​​സ്.​​​സി സം​​​വ​​​ര​​​ണ സീ​​​റ്റു​​​ക​​​ളി​​​ൽ 3,129 എ​​​ണ്ണ​​​ത്തി​​​ലും അ​​​ലോ​​​ട്ട്മെ​​​ന്റാ​യി. 81 ഒ​​​ഴി​​​വു​​​ക​​ൾ മാ​ത്ര​മാ​​​ണ് അ​വ​ശേ​ഷി​ക്കു​ന്ന​​​ത്.

എ​​​സ്.​​​ടി സം​​​വ​​​ര​​​ണ 2,262 സീറ്റുകളി​ൽ 71ൽ ​​​മാ​​​ത്ര​​​മാ​​​ണ് അ​​​ലോ​​​ട്ട്മെ​​​ന്റ് നടന്നത്. ക്രി​​​സ്ത്യ​​​ൻ ഒ.​​​ബി.​​​സി സീ​​​റ്റു​​​ക​​​ളി​​​ൽ 30 ഒ​​ഴി​​വു​ക​​ളാ​ണു​ള്ള​ത്. ഹി​​​ന്ദു ഒ.​​​ബി.​​​സി സീ​​​റ്റു​​​ക​​​ളി​​​ൽ 402 ൽ 392 ​​എ​​ണ്ണം ​അ​​ലോ​​ട്ട്​​​മെ​​ന്റാ​​യി. ഭി​​​ന്ന​​​ശേ​​​ഷി, കാ​​​ഴ്ച​​​പ​​​രി​​​മി​​​തി വി​​​ദ്യ​​​ർത്ഥി​​​​ക​​​ൾ​​​ക്കു​​​ള്ള സം​​​വ​​​ര​​​ണ സീ​​​റ്റു​​​ക​​​ളി​​​ൽ 243, 81 വീ​​​തം ഒ​​​ഴി​​​വു​​​ക​​​ളു​​​ണ്ട്. സ്‌​​​പോ​​​ർ​​​ട്‌​​​സ് ക്വോ​​​ട്ട​​​യി​​​ൽ 628 ൽ 455​​ഉം അ​​ലോട്ടായി. മോ​​ഡ​​ൽ റെ​​സി​​ഡ​​ൻഷ്യ​​ൽ സ്​​​കൂ​​ളു​​ക​​ളി​​ൽ 100 സീ​റ്റു​ള്ള​തി​ൽ 55 എ​ണ്ണം മാ​ത്ര​മാ​ണ്​ പൂ​​ർ​ത്തി​യാ​യ​ത്.

8,967 അപേക്ഷകർ കൂടുതൽ

മ​​​റ്റു ജി​​​ല്ല​​​ക​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള 3,067 പേർ അ​​​ട​​​ക്കം 31,461 അ​​​പേ​​​ക്ഷ​​​ക​​​രാ​​​ണ് ജി​​​ല്ല​​​യി​ലു​​​ള്ള​​​ത്. ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​രു​​​ടേ​​​ത്​ ഉ​​​ൾ​​​പ്പെ​​​ടെ സ​​​ർ​​​ക്കാ​​​ർ, എ​​​യ്ഡ​​​ഡ് സ്‌​​​കൂ​​​ളു​​​ക​​​ളി​​​ലു​​​ള്ള സീ​​​റ്റു​​​ക​​ൾ ആകെ 22,494 ഉം. ​​​സീ​​​റ്റു​​​ക​​​ളു​​​ടെ എ​​​ണ്ണ​​​ത്തെ​​​ക്കാ​​​ൾ 8,967 അ​​​പേ​​​ക്ഷ​​​ക​​​രാണ് ജില്ലയിൽ കൂടുതലുള്ളത്. ജില്ലയിൽ ആകെ പരീക്ഷ എഴുതിയ 30,052 വിദ്യാർത്ഥികളിൽ 29,876 പേർ ഉപരിപഠനത്തിന് അർഹത നേടി. 6,094 പേർ എല്ലാ വിഷയത്തിനും എ പ്ലസ് നേടി. പരീക്ഷ എഴുതിയ 15,622 ആൺകുട്ടികളിൽ 15,246 പേരും 14,698 പെൺകുട്ടികളിൽ 14,629 പേരും ഉപരിപഠനത്തിന് യോഗ്യരായിട്ടുണ്ട്. സ​​​ർ​​​ക്കാ​​​ർ ക​​​ണ​​​ക്ക​​​നു​​​സ​​​രി​​​ച്ച് അ​​​ൺ എ​​​യ്ഡ​​​ഡ് സ്കൂ​​​ളു​​​ക​​​ളു​​​ൾ​​​പ്പെ​​​ടെ ജി​​ല്ല​​യി​​ൽ 138 ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളു​ക​ളാ​ണു​ള്ള​ത്.

​ ​ര​​ണ്ടാം ഘട്ട അ​​ലോ​​ട്ട്‌​​മെ​​ന്‍റ് - ജൂ​ൺ 10

മൂന്നാംഘട്ട അ​​ലോ​​ട്ട്‌​​മെ​​ന്‍റ് - ജൂൺ 16

പ്ല​​സ്‍ വ​​ണ്‍ ക്ലാ​​സു​​ക​​ള്‍ ആരംഭിക്കുന്നത് : ജൂൺ 18