കപ്പൽ മുങ്ങിയതിനെപ്പറ്റി അന്വേഷിക്കണം: ധീവര ട്രസ്റ്റ്
Friday 06 June 2025 12:51 AM IST
കൊല്ലം: ലൈബീരിയൻ കപ്പൽ മുങ്ങിയത് വിദഗ്ദ്ധസമിതിയെ കൊണ്ട് അന്വേഷിക്കണമെന്ന് ധീവര ട്രസ്റ്റ് ചെയർമാനും കേന്ദ്ര സർക്കാരിനു കീഴിലുള്ള എക്സ്പോർട്ട് ഇൻസ്പെക്ഷൻ കൗൺസിൽ ന്യൂ ഡെൽഹി മുൻ ഡെപ്യൂട്ടി ഡയറക്ടറുമായ ജെ. സുധിരഞ്ജൻ ആവശ്യപ്പെട്ടു. കണ്ടെയ്നറുകൾ ആലപ്പുഴ തീരം മുതൽ തിരുവനന്തപുരം പൊഴിയൂർ വരെ തീരത്ത് അടിഞ്ഞിരിക്കുകയാണ്. ലക്ഷക്കണക്കിന് മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തെ ബാധിച്ചു. കപ്പലിനും കണ്ടെയ്നറിനും ഇൻഷ്വറൻസ് തുക കിട്ടും. മുങ്ങിയ കപ്പൽ മാറ്റിയില്ലെങ്കിൽ ആ ഭാഗത്ത് ട്രോളിംഗ് നടത്തുമ്പോൾ ലക്ഷക്കണക്കിനു വിലയുള്ള വലയും ബോർഡും റോപ്പും നഷ്ടപ്പെടും. മത്സ്യത്തൊഴിലാളികൾക്കും മറ്റു അനുബന്ധ മേഖലകളിലുമുണ്ടായ എല്ലാ നഷ്ടങ്ങൾക്കും ഷിപ്പിംഗ് കമ്പനി ഉത്തരവാദിത്വം വഹിക്കണമെന്നും അദ്ദേഹം പറഞ്ഞു.