പരിസ്ഥിതി ദിനാഘോഷവും ക്വിസ് മത്സരവും

Friday 06 June 2025 12:52 AM IST
പോരുവഴി കമ്പലടി ജയകേരള ഗ്രന്ഥശാല ആൻഡ് വായനശാലയുടെ നേതൃത്വത്തിൽ നടത്തിയ പരിസ്ഥിതി ദിനാഘോഷം താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് ബി.ബിനീഷ് ഉദ്ഘാടനം ചെയ്യുന്നു

പോരുവഴി: പോരുവഴി കമ്പലടി ജയ കേരള ഗ്രന്ഥശാലആൻഡ് വായനശാലയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാഘോഷം വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. വൃക്ഷത്തൈ വിതരണം, പൊതു ഇടങ്ങളിൽ വൃക്ഷത്തൈ നടൽ, പരിസ്ഥിതി ദിന ക്വിസ് മത്സരം എന്നിവ നടന്നു.

കുന്നത്തൂർ താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് ബി. ബിനീഷ് ഉദ്ഘാടനം നിർവഹിച്ചു. ഗ്രന്ഥശാല പ്രസിഡന്റ് രേണുക ഗണേശൻ അദ്ധ്യക്ഷനായി. ഗ്രന്ഥശാല സെക്രട്ടറി വിനോദ് കുമാർ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് നേതൃസമിതി കൺവീനർ സി. മധു, വൈസ് പ്രസിഡന്റ് വി. ശശിധരൻ പിള്ള, താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം മേലൂട്ട് എം. ശശിധരൻ പിള്ള, സജികുമാർ തുടങ്ങിയവർ സംസാരിച്ചു. ലൈബ്രേറിയൻ ആർ.അഞ്ചു കൃഷ്ണൻ നന്ദി പറഞ്ഞു.