ഡ്രീംലൂപ്പ് എ.ഐയ്ക്ക് മൂന്നാംസ്ഥാനം
Friday 06 June 2025 5:06 PM IST
കൊച്ചി: യുറേക്ക ജി.സി.സി സ്റ്റാർട്ടപ്പ് മത്സരത്തിൽ ഡ്രീംലൂപ്പ് എ.ഐയ്ക്ക് മൂന്നാംസ്ഥാനം. കേരള സ്റ്റാർട്ടപ്പ് മിഷന്റെ കീഴിൽ സ്റ്റാർട്ടപ്പ് ഇൻഫിനിറ്റിയിൽ രജിസ്റ്റർ ചെയ്ത സംരംഭമാണിത്. മാക്‌സ്2ഡി എന്ന എ.ഐ പ്ലാറ്റ്‌ഫോമിലൂടെ ആർക്കും സ്വന്തമായി മൊബൈൽ ഗെയിം നിർമ്മിക്കാനാകും. 34 ലക്ഷം പേർ ഈ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നതായാണ് കണക്ക്. ദുബായിൽ നടന്ന ചടങ്ങിൽ യു.എ.ഇ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക്ക് അൽ നഹ്യാനിൽ നിന്ന് ഡ്രീംലൂപ്പ് എ.ഐ സി.ഇ.ഒ എ. ആർ. രാഹുൽ പുരസ്‌കാരം ഏറ്റുവാങ്ങി. ഇന്ത്യൻ സ്ഥാനപതി സുഞ്ജയ് സുധീർ, ജി.ഐ.ഐ സി.ഇ.ഒ പങ്കജ് ഗുപ്ത എന്നിവരും പങ്കെടുത്തു.