കേന്ദ്ര ഉത്തരവിന് എതിരെ ബി.എം.എസ്

Friday 06 June 2025 5:54 PM IST

കൊച്ചി: മെഡിക്കൽ റപ്രസെന്റേറ്റീവുമാർ കേന്ദ്ര സർക്കാർ ആശുപത്രിയിൽ ഡോക്‌ടർമാരെ കാണരുതെന്ന കേന്ദ്രസർക്കാർ ഉത്തരവ് പിൻവലിക്കണമെന്ന് ഭാരതീയ മെഡിക്കൽ സെയിൽസ് റെപ്രസെന്റേറ്റീവ് അസോസിയേഷൻ (ബി.എം.എസ് ) ആവശ്യപ്പെട്ടു.

മെഡിക്കൽ രംഗത്തെ തൊഴിലാളികളുടെ ജീവിതം വഴിമുട്ടിക്കുന്നതും അവഹേളിക്കുന്നതുമായ ഉത്തരവ് തിരുത്തണം. കേന്ദ്ര ഉത്തരവ് സംസ്ഥാന സർക്കാരുകളും സ്വകാര്യ ആശുപത്രികളും നടപ്പാക്കിയാൽ മേഖലയെ തകർക്കും. ഒറ്റപ്പെട്ട സംഭവങ്ങളെ പർവതീകരിച്ചെടുത്ത തുഗ്ലക്ക് നയം തിരുത്തണമെന്ന് ജില്ലാ ഭാരവാഹി യോഗം ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി അഖിൽ രാജ്, പ്രസിഡന്റ് സ്വരൂപ് കുമാർ, ബി.എം.എസ് സംസ്ഥാന സെക്രട്ടറി അരുൺ മോഹൻ, പ്രശാന്ത് പി. പൈ തുടങ്ങിയവർ സംസാരിച്ചു.