വിദ്യാഭ്യാസ അവാർഡ്

Friday 06 June 2025 7:32 PM IST

കാക്കനാട് : എറണാകുളം ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് എറണാകുളം ആലുവ വിദ്യാഭ്യാസ ജില്ലകളിലെ സ്കൂളുകളിൽ നിന്ന് പ്ലസ് ടു പരീക്ഷയിൽ മുഴുവൻ എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു. നൂറ് ശതമാനം വിജയം നേടിയ സ്കൂളുകളെയും ചടങ്ങിൽ ആദരിച്ചു. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ചെയർമാൻ ജസ്റ്റിസ് സി.കെ. അബ്ദുൾ റഹീം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മനോജ്‌ മൂത്തേടൻ അദ്ധ്യക്ഷത വഹിച്ചു.തൃക്കാക്കര നഗരസഭാ ചെയർപേഴ്സൺ രാധാമണിപ്പിള്ള മുഖ്യാതിഥിയായി. ലിസി അലക്സ്,നൗഷാദ് പല്ലച്ചി, ടി.ഒ.ദീപ, പി.എം. ഷെഫീക്ക്, എ.ഹനീഷ് എന്നിവർ സംസാരിച്ചു.