പുസ്തകാവതരണവും കവിതാലാപനവും
Friday 06 June 2025 7:39 PM IST
കൊച്ചി: സാംസ്‌കാരിക വകുപ്പിന് കീഴിലുള്ള കൊങ്കണി സാഹിത്യ അക്കാഡമിയിൽ ‘ബ്രഹ്‌മർഷി ശ്രീനാരായണ ഗുരു’ പുസ്തകാവതരണവും ചർച്ചയും കവിതാ ആലാപനവും സിൻഡിക്കേറ്റ് ബാങ്ക് മുൻ ചെയർമാൻ എൻ. കാന്തകുമാർ ഉദ്ഘാടനം ചെയ്തു. ആർ. എസ്. ഭാസ്‌ക്കർ പുസ്തകാവതരണം നടത്തി. കൊങ്കണി സാഹിത്യ അക്കാഡമി കേരളയുടെ മുതിർന്ന അംഗം എൻ. പ്രഭാകര നായ്ക് അദ്ധ്യക്ഷത വഹിച്ചു. കുടുംബി സേവാസംഘം സംസ്ഥാന പ്രസിഡന്റ് എ. എസ്. ശ്യാം കുമാർ, അക്കാഡമി മെമ്പർ സെക്രട്ടറി ഡി. ഡി. നവീന കുമാർ, ഗൗഡ സാരസ്വത ബ്രാഹ്മിൺ വെൽഫെയർ ആൻഡ് കൾച്ചറൽ ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി പി. എസ്. രാമാനന്ദ റാവു തുടങ്ങിയവർ പ്രസംഗിച്ചു.