കയാക്കിംഗ് പരിശീലനം 15 മുതൽ
Saturday 07 June 2025 12:01 AM IST
കോഴിക്കോട്: മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായി കയാക്കിംഗ് പരിശീലനത്തിന് 15 ന് തുടക്കമാകുമെന്ന് ഭാരവാഹികൾ അറിയിച്ചു. കേരള അഡ്വഞ്ചർ ടൂറിസം വികസനത്തിന്റെ ഭാഗമായി കോഴിക്കോട് കോടഞ്ചേരി പഞ്ചായത്തിൽ, പുലിക്കയത്ത് സ്ഥാപിച്ച ഇന്റർനാഷണൽ കയാക്കിംഗ് ഫെസിലിറ്റേഷൻ സെന്ററിലാണ് ജെല്ലിഫിഷ് വാട്ടർസ്പോർട്സിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള വിവിധ പരിശീലനങ്ങൾക്ക് അവസരമൊരുങ്ങുന്നത്. സംസ്ഥാന ടൂറിസം വകുപ്പും കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റിയും ഡി.ടി.പി.സി.യും ത്രിതല പഞ്ചായത്തുകളും സംയുക്തമായി നടത്തുന്ന മലബാർ റിവർ ഫെസ്റ്റിവലിന്റെ 11-ാമത് ഇൻ്റർനാഷനൽ വൈറ്റ് വാട്ടർ കയാക്കിംഗ് ചാംപ്യൻഷിപ്പിനും ജൂലൈ 24, 25,26, 27 തീയതികളിൽ ചാലിപ്പുഴയിലും ഇരുവഞ്ഞിപ്പുഴയിലുമായി തുടക്കം കുറിക്കുകയും ചെയ്യും.