ആലപ്പുഴ മുല്ലയ്ക്കലിൽ തീപിടിത്തം; രണ്ട് വീടുകൾ പൂർണമായും കത്തിനശിച്ചു
Friday 06 June 2025 9:17 PM IST
ആലപ്പുഴ: മുല്ലയ്ക്കൽ ബ്രാഹ്മണ സമൂഹമഠത്തിലെ അഗ്രഹാരത്തിൽ തീപിടിത്തം. രണ്ടുവീടുകൾ പൂർണമായും കത്തിനശിച്ചു. സമീപമുള്ള അഞ്ച് വീടുകളിലേക്ക് തീ പടർന്നിട്ടുണ്ടെന്നാണ് വിവരം. ഇന്ന് രാത്രി ഏഴരയോടെയാണ് സംഭവം നടന്നത്. ആലപ്പുഴയിൽ നിന്നും തകഴിയിൽ നിന്നു അഗ്നിരക്ഷാസേനാ യൂണിറ്റുകൾ എത്തി തീയണയ്ക്കാൻ ശ്രമിക്കുകയാണ്.
75 വർഷത്തിലേറെ പഴക്കമുള്ള പൂർണമായും തടികൊണ്ട് നിർമ്മിച്ച വീടുകളാണ് ഇവിടെയുള്ളത്. ഇത് തീ ആളിക്കത്താൻ കാരണമായി. പൂർണമായി കത്തിനശിച്ച വീടുകളിൽ ഒന്നിൽ താമസിച്ചവർ ക്ഷേത്രത്തിൽ പോയ സമയത്താണ് തീപിടിച്ചമുണ്ടായത്. ഇവിടെനിന്നാണ് മറ്റിടങ്ങളിലേക്ക് തീ പടർന്നതെന്നാണ് സൂചന. വീട്ടിനുള്ളിൽ നിന്ന് പൊട്ടിത്തെറിയുടെ ശബ്ദം കേട്ടതായി പരിസരവാസികൾ പറഞ്ഞു. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് കരുതുന്നത്.