ലഹരി വിരുദ്ധ സദസ്
Saturday 07 June 2025 1:31 AM IST
പറളി: എസ്.എൻ.ഡി.പി യോഗം പാലക്കാട് വെസ്റ്റ് യൂണിയൻ വനിതാ സംഘത്തിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സദസ് സംഘടിപ്പിച്ചു. യൂണിയൻ പ്രസിഡന്റ് എടത്തറ രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ വനിതാ സംഘം പ്രസിഡന്റ് സുശീല ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. എക്‌സൈസ് ഡിപ്പാർട്ട്‌മെന്റിന്റെ വിമുക്തിയുടെ ജില്ലാ കോഓർഡിനേറ്റർ കെ.എസ്.ദൃശ്യ ലഹരി വിരുദ്ധ ക്ലാസ് നയിച്ചു. യൂണിയൻ വനിതാ സംഘം സെക്രട്ടറി ശഷിജ ശശികുമാർ, യൂണിയൻ ഭാരവാഹികളായ ആർ.ഉണ്ണികൃഷ്ണൻ, കെ.വി.രാമകൃഷ്ണൻ, പി.മുരളീധരൻ, പ്രശാന്ത് ചാത്തംകണ്ടം, പ്രേമ രാജേന്ദ്രൻ, കൃഷ്ണകുമാരി ചെന്താമരാക്ഷൻ എന്നിവർ സംസാരിച്ചു.