ശിവഗിരിയിൽ കഥാപ്രസംഗ ശതാബ്ദി സമ്മേളനം ഇന്ന്

Saturday 07 June 2025 12:00 AM IST

ശിവഗിരി : ശിവഗിരിയിൽ ഇന്ന് രാവിലെ 9.30ന് കഥാപ്രസംഗ ശതാബ്ദി സമ്മേളനവും കാഥികൻ കെടാമംഗലം സദാനന്ദൻ അനുസ്മരണവും നടക്കും. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം ചെയ്യും. ജനറൽസെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അദ്ധ്യക്ഷത വഹിക്കും. ട്രഷറർ സ്വാമി ശാരദാനന്ദ, ഗുരുധർമ്മ പ്രചരണസഭ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി എന്നിവർ അനുഗ്രഹപ്രഭാഷണം നടത്തും.കാഥികൻ പുളിമാത്ത് ശ്രീകുമാർ കെടാമംഗലം സദാനന്ദൻ അനുസ്മരണ പ്രഭാഷണം നടത്തും. വിശ്വമാനവികതയുടെ പ്രവാചകൻ എന്ന കഥാപ്രസംഗം സൂരജ് സത്യൻ അവതരിപ്പിക്കും. കഥാപ്രസംഗ പരിപോഷണ സമിതിയുടെ സഹകരണത്തോടെയാണ് ശതാബ്ദി സമ്മേളനം.

ഗു​രു​വാ​യൂ​ർ: ടോ​ക്ക​ൺ​ ​ല​ഭി​ക്കാൻ ആ​ധാ​ർ​ ​നി​ർ​ബ​ന്ധം

ഗു​രു​വാ​യൂ​ർ​:​ ​ഗു​രു​വാ​യൂ​ർ​ ​ക്ഷേ​ത്ര​ത്തി​ൽ​ ​വ​രി​ ​നി​ൽ​ക്കാ​തെ​യു​ള്ള​ ​പ്ര​ത്യേ​ക​ ​ദ​ർ​ശ​ന​ത്തി​ന് ​ടോ​ക്ക​ൺ​ ​ല​ഭി​ക്കാ​ൻ​ ​ആ​ധാ​ർ​ ​കാ​ർ​ഡ് ​നി​ർ​ബ​ന്ധ​മാ​ക്കി.​ ​ക്ഷേ​ത്രം​ ​ഗോ​പു​രം​ ​മാ​നേ​ജ​രെ​ ​ആ​ധാ​ർ​ ​കാ​ർ​ഡ് ​കാ​ണി​ച്ചാ​ലേ​ ​ടോ​ക്ക​ൺ​ ​അ​നു​വ​ദി​ക്കൂ.​ ​ദ​ർ​ശ​ന​ത്തി​നാ​യി​ ​പേ​ര് ​ന​ൽ​കി​യ​ ​ആ​ളു​ടെ​ ​ആ​ധാ​ർ​ ​കാ​ർ​ഡ് ​ത​ന്നെ​ ​വേ​ണം.​ ​ദേ​വ​സ്വം​ ​ജീ​വ​ന​ക്കാ​രു​ടെ​ ​ശു​പാ​ർ​ശ​യി​ൽ​ ​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്ന​വ​രും​ ​കാ​ർ​ഡ് ​കാ​ണി​ക്ക​ണം.

സ​ർ​ക്കാ​ർ​ ​വാ​ഹ​ന​ങ്ങ​ൾ​ക്ക് ക​മ്പ്യൂ​ട്ട​ർ​ ​ഇ​ന്ധ​ന​ ​ബി​ൽ

തി​രു​വ​ന​ന്ത​പു​രം​:​ ​സ​ർ​ക്കാ​ർ​ ​വാ​ഹ​ന​ങ്ങ​ൾ​ക്ക് ​ഇ​ന്ധ​നം​ ​നി​റ​യ്ക്കു​മ്പോ​ൾ​ ​ക​മ്പ്യൂ​ട്ട​ർ​ ​ബി​ല്ലു​ക​ൾ​ ​മാ​ത്രം​ ​സ്വീ​ക​രി​ച്ചാ​ൽ​ ​മ​തി​യെ​ന്ന് ​സ​ർ​ക്കാ​ർ​ ​ഉ​ത്ത​ര​വി​റ​ക്കി.​നി​ല​വി​ൽ​ ​എ​ഴു​തി​ ​ത​യ്യാ​റാ​ക്കി​യ​ ​ബി​ല്ലു​ക​ളും​ ​സ്വീ​ക​രി​ക്കു​മാ​യി​രു​ന്നു.​ ​ഓ​ഫീ​സി​ന് ​അ​ഞ്ച് ​കി​ലോ​മീ​റ്റ​ർ​ ​ചു​റ്റ​ള​വി​ലു​ള​ള​ ​സി​വി​ൽ​ ​സ​ർ​വീ​സ് ​കോ​ർ​പ​റേ​ഷ​ന്റേ​യോ,​ ​ക​ൺ​സ്യൂ​മ​ർ​ ​ഫെ​ഡി​ന്റേ​യോ​ ​ക​മ്പ്യൂ​ട്ട​ർ​ ​ബി​ല്ലിം​ഗ് ​സം​വി​ധാ​ന​മു​ള​ള​ ​ഫ്യൂ​വ​ൽ​ ​ഔ​ട്ട്ലെ​റ്റു​ക​ളി​ൽ​ ​നി​ന്ന് ​മാ​ത്ര​മേ​ ​ഇ​ന്ധ​നം​ ​നി​റ​യ്ക്കാ​വൂ.​ ​അ​ൻ​പ​ത് ​കി​ലോ​മീ​റ്റ​റി​ൽ​ ​കൂ​ടു​ത​ൽ​ ​യാ​ത്ര​ ​ചെ​യ്യേ​ണ്ടി​വ​രു​ന്ന​ ​സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ​ ​മ​റ്റ് ​ഔ​ട്ട് ​ലെ​റ്റും​ ​ഉ​പ​യോ​ഗി​ക്കാം.​അ​വി​ടെ​യും​ ​ക​മ്പ്യൂ​ട്ട​ർ​ ​ബി​ല്ലു​ക​ൾ​ ​ത​ന്നെ​വേ​ണം.