കേരളസർവകലാശാല ബിരുദ പ്രവേശനം

Saturday 07 June 2025 12:00 AM IST

നാല് വർഷ ബിരുദ (FYUGP) പ്രവേശനത്തിനുള്ള അഡ്മിഷൻ പോർട്ടലിൽ നിന്നും ഗ്രേസ് ഇന്റർനാഷണൽ അക്കാഡമി പുനലൂരിലെ ബിഎസ്‍സി സൈക്കോളജി, ബികോം ഫിനാൻസ്, ബികോം കോ-ഓപ്പറേഷൻ കോഴ്സുകൾ നീക്കം ചെയ്തിട്ടുണ്ട്. നിലവിൽ പ്രസ്തുത കോഴ്സുകളിലേക്ക് ഗ്രേസ് ഇന്റർനാഷണൽ അക്കാഡമി പുനലൂർ ഓപ്ഷൻ നൽകിയ വിദ്യാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതിയായ 15 വരെ കോളേജ്/കോഴ്സ് ഓപ്ഷനുകൾ പുനഃക്രമീകരിക്കാം. വെബ്സൈറ്റ് https://admissions.keralauniversity.ac.in/fyugp2025.

പ​രീ​ക്ഷ​ ​വി​ജ്ഞാ​പ​നം

എം​എ​/​എം​എ​സ്‌​സി​/​എം​കോം​ ​പ്രീ​വി​യ​സ് ​ആ​ൻ​ഡ് ​ഫൈ​ന​ൽ​ ​(​ആ​ന്വ​ൽ​ ​സ്‌​കീം​/​സെ​മ​സ്​​റ്റ​ർ​ 2000​ ​അ​ഡ്മി​ഷ​ൻ​ ​വ​രെ​),​ ​എം​എ​സ്‌​സി​ ​മാ​ത്ത​മാ​​​റ്റി​ക്സ് ​പ​രീ​ക്ഷ​ ​വി​ജ്ഞാ​പ​നം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.

മൂ​ന്നാം​ ​സെ​മ​സ്​​റ്റ​ർ​ ​എം​എ​സ്‌​സി​ ​ഇ​ല​ക്ട്രോ​ണി​ക്സ് ​പ​രീ​ക്ഷ​യു​ടെ​ ​പ്രാ​ക്ടി​ക്ക​ൽ​ 10,​ 11​ ​തീ​യ​തി​ക​ളി​ൽ​ ​ന​ട​ത്തും.

മൂ​ന്നാം​ ​സെ​മ​സ്​​റ്റ​ർ​ ​എം​എ​സ്‌​സി​ ​സു​വോ​ള​ജി​ ​(​ന്യൂ​ജെ​ൻ​)​ ​പ​രീ​ക്ഷ​യു​ടെ​ ​പ്രാ​ക്ടി​ക്ക​ൽ​ 10​ ​ന് ​ന​ട​ത്തും.

മൂ​ന്നാം​ ​സെ​മ​സ്​​റ്റ​ർ​ ​എം​എ​സ്‌​സി​ ​ക​മ്പ്യൂ​ട്ട​ർ​ ​സ​യ​ൻ​സ് ​പ​രീ​ക്ഷ​യു​ടെ​ ​പ്രാ​ക്ടി​ക്ക​ൽ​ 10​ ​മു​ത​ൽ​ 13​ ​വ​രെ​ ​ന​ട​ത്തും.

എം.​ജി​ ​സ​ർ​വ​ക​ലാ​ശാ​ല​ ​പ​രീ​ക്ഷ​ ​മാ​റ്റി

9​ ​ന് ​ന​ട​ത്താ​നി​രു​ന്ന​ ​ര​ണ്ടാം​ ​സെ​മ​സ്റ്റ​ർ​ ​ബി.​എ​ഡ് ​സ്‌​പെ​ഷ്യ​ൽ​ ​എ​ജ്യൂ​ക്കേ​ഷ​ൻ​ ​ലേ​ണിം​ഗ് ​ഡി​സെ​ബി​ലി​റ്റി​/​ ​ഇ​ന്റ​ല​ക്ച്വ​ൽ​ ​ഡി​സെ​ബി​ലി​റ്റി​ ​(2024​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2022,​ 2023​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​സ​പ്ലി​മെ​ന്റ​റി,​ 2021​ ​അ​ഡ്മി​ഷ​ൻ​ ​ആ​ദ്യ​ ​മേ​ഴ്‌​സി​ ​ചാ​ൻ​സ്,​ 2020​ ​അ​ഡ്മി​ഷ​ൻ​ ​ര​ണ്ടാം​ ​മേ​ഴ്‌​സി​ ​ചാ​ൻ​സ്,​ 2019​ ​അ​ഡ്മി​ഷ​ൻ​ ​അ​വ​സാ​ന​ ​മേ​ഴ്‌​സി​ ​ചാ​ൻ​സ്)​ ​പ​രീ​ക്ഷ​ ​പ​ത്തി​ലേ​ക്ക് ​മാ​റ്റി.

ഓർമ്മിക്കാൻ...

ആ​ർ.​ജി.​സി.​ബി​യി​ൽ ​ ​പി​‌​എ​ച്ച്.​ഡി​ ​:​ ​ രാ​ജീ​വ് ​ഗാ​ന്ധി​ ​സെ​ന്റ​ർ​ ​ഫോ​ർ​ ​ബ​യോ​ടെ​ക്‌​നോ​ള​ജി​യി​ൽ​ ​(​ആ​ർ.​ജി.​സി.​ബി​)​ ​ഓ​ഗ​സ്റ്റി​ൽ​ ​ആ​രം​ഭി​ക്കു​ന്ന​ ​പി​‌​എ​ച്ച്.​ഡി​ ​പ്രോ​ഗ്രാ​മി​ലേ​ക്ക് ​അ​പേ​ക്ഷി​ക്കാം.​ ​ഡി​സീ​സ് ​ബ​യോ​ള​ജി,​ ​ബ​യോ​ ​ഇ​ൻ​ഫോ​ർ​മാ​റ്റി​ക്സ്,​ ​പ്ലാ​ന്റ് ​സ​യ​ൻ​സ് ​എ​ന്നി​വ​യു​ടെ​ ​വി​വി​ധ​ ​മേ​ഖ​ല​ക​ളി​ലെ​ ​പി​‌​എ​ച്ച്.​ഡി​ ​പ​ഠ​ന​ത്തി​നാ​ണ് ​അ​പേ​ക്ഷി​ക്കാ​ൻ​ ​അ​വ​സ​രം.​ ​ഉ​യ​ർ​ന്ന​ ​പ്രാ​യ​പ​രി​ധി​ 26​ ​വ​യ​സ്.​ ​എ​സ് ​സി​/​എ​സ് ​ടി,​ ​ഭി​ന്ന​ശേ​ഷി​ ​വി​ഭാ​ഗ​ക്കാ​ർ​ക്ക് ​പ്രാ​യ​പ​രി​ധി​യി​ൽ​ ​ഇ​ള​വ് ​ല​ഭി​ക്കും.​ഓ​ൺ​ലൈ​ൻ​ ​അ​പേ​ക്ഷ​ക​ൾ​ ​സ​മ​ർ​പ്പി​ക്കേ​ണ്ട​ ​അ​വ​സാ​ന​ ​ജൂ​ൺ​ 12.​ ​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ക്ക് ​h​t​t​p​s​:​/​/​r​g​c​b.​r​e​s.​i​n​/​p​h​d​a​d​m​i​s​s​i​o​n2025​-​A​u​g​/​.

ഭാ​ഷ​യ്‌​ക്കൊ​രു​ ​ഡോ​ളർ പു​ര​സ്‌​കാ​ര​ത്തി​ന് അ​പേ​ക്ഷി​ക്കാം

തി​രു​വ​ന​ന്ത​പു​രം​:​ ​അ​മേ​രി​ക്ക​ൻ​ ​മ​ല​യാ​ളി​ ​സം​ഘ​ട​ന​ക​ളു​ടെ​ ​ഫെ​ഡ​റേ​ഷ​നാ​യ​ ​'​ഫൊ​ക്കാ​ന​'​യും​ ​കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല​യും​ ​ചേ​ർ​ന്ന് ​ന​ൽ​കു​ന്ന​ ​'​ഭാ​ഷ​യ്‌​ക്കൊ​രു​ ​ഡോ​ള​ർ​'​ ​പു​ര​സ്‌​കാ​ര​ത്തി​ന് ​ജൂ​ലാ​യ് 7​ന​കം​ ​അ​പേ​ക്ഷി​ക്കാം.​ ​മ​ല​യാ​ള​ത്തി​ലെ​ ​മി​ക​ച്ച​ ​പി​എ​ച്ച്.​ഡി.​ ​പ്ര​ബ​ന്ധ​ത്തി​നാ​ണ് ​അ​ര​ല​ക്ഷം​ ​രൂ​പ​യും​ ​പ്ര​ശ​സ്തി​പ​ത്ര​വും​ ​ഫ​ല​ക​വു​മ​ട​ങ്ങി​യ​ ​പു​ര​സ്‌​കാ​രം.​ ​പ്ര​ബ​ന്ധ​ത്തി​ന്റെ​ ​മാ​ർ​ഗ്ഗ​ദ​ർ​ശി​ക്ക് 5,000​ ​രൂ​പ​ ​ല​ഭി​ക്കും.​ ​വി​ലാ​സം​:​ ​ര​ജി​സ്ട്രാ​ർ,​ ​കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല,​ ​പാ​ള​യം,​ ​തി​രു​വ​ന​ന്ത​പു​രം​ 695034.