പഠനോപകരണ വിതരണം

Saturday 07 June 2025 12:00 AM IST
പഠനോപകരണ വിതരണം

കോടഞ്ചേരി: കെ.എസ് സി (എം) സംസ്ഥാന വ്യാപകമായി തിരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിലെ കുട്ടികൾക്ക് നൽകി വരുന്ന പഠനോപകരണ വിതരണത്തിൻ്റെ കോഴിക്കോട് ജില്ലാ തല ഉദ്ഘാടനം മുറമ്പാത്തി ഗവ . എൽ പി സ്കൂളിൽ സംസ്ഥാന പ്രസിഡൻ്റ് ബ്രൈറ്റ് വട്ടനിരപ്പേൽ നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം ഷാജി മുട്ടത്ത് അദ്ധ്യക്ഷത വഹിച്ചു. ടി.എം ജോസഫ്, അനേക് തോണിപ്പാറ,സിന്ധു എം.പി, അൻവർ പാണക്കോട്ടിൽ, സുധീർ തച്ചംപറമ്പിൽ, ജോൺസൺ പാലയ്ക്കാപ്രായിൽ, അബ്ദുറഹ്മാൻ, ബിനിൽ മാവേലിൽ, അഡ്വ: ജേക്കബ് ഷൈൻ, ലിയോ കെ.ജെ, സ്റ്റീവ് സെബാസ്റ്റ്യൻ, ജെസ്വിൻ ഷാജി, അഖിൽ അഗസ്റ്റിൻ, റൊണാൾഡ് സോമി കുറ്റിക്കാട്ടുമണ്ണിൽ പ്രസംഗിച്ചു.