ഫീസ് വർദ്ധന
Saturday 07 June 2025 12:01 AM IST
തേഞ്ഞിപ്പലം : കാലിക്കറ്റ് സർവകലാശാല ടീച്ചർ എഡ്യൂക്കേഷൻ സെന്ററുകൾ, സി.സി.എസ്.ഐ.ടി എന്നിവ ഉൾപ്പെടെ വിവിധ സ്വാശ്രയ പഠന കേന്ദ്രങ്ങളിൽ ട്യൂഷൻ ഫീസിൽ അഞ്ച് ശതമാനം വർദ്ധനവ് വരുത്തി വിദ്യാർത്ഥികൾക്ക് അമിതമായ സാമ്പത്തിക ബാദ്ധ്യത വരുത്തിയത് പിൻവലിക്കണമെന്ന് സിൻഡിക്കേറ്റ് അംഗം ഡോ. പി. റഷീദ് അഹമ്മദ് വൈസ് ചാൻസലർക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടു. പുതുക്കിയ ഫീസ് ഘടന സർവകലാശാല നടത്തുന്ന സ്വാശ്രയ കേന്ദ്രങ്ങളിലെ വിദ്യാർത്ഥികൾ ആയിരക്കണക്കിന് രൂപ അധിക ബാധ്യത വരുത്തുന്നുണ്ട്.സർവ്വകലാശാല നേരിട്ട് നടത്തുന്ന സ്വാശ്രയ പ്രോഗ്രാമുകളുടെ ഫീസ് വർദ്ധിപ്പിച്ചത് സ്വാശ്രയ അഫിലിയേറ്റഡ് കോളേജുകൾ ട്യൂഷൻ ഫീസ് വർദ്ധിപ്പിക്കുന്നതിനുള്ള ഉപാധിയായി ഉപയോഗിക്കുന്നുണ്ട്. പാർശ്വവൽകൃത പിന്നോക്ക വിഭാഗങ്ങളിലെ ലക്ഷക്കണക്കിന് വിദ്യാർത്ഥികളെയാണ് ഇത് ബാധിക്കുക.