നീറ്റ് പി.ജി: ഇനി സമയം നീട്ടി നൽകില്ലെന്ന് കോടതി
Saturday 07 June 2025 12:01 AM IST
ന്യൂഡൽഹി: നീറ്റ് പി.ജി പരീക്ഷ ഒറ്റ ഷിഫ്റ്റിൽ നടത്തണമെന്ന് മേയ് 30നാണ് സുപ്രീംകോടതി നിർദ്ദേശിച്ചത്. രണ്ടു ഷിഫ്റ്റുകളിലായി പരീക്ഷ നടത്താൻ സുപ്രീംകോടതി അംഗീകരിച്ചിരുന്നില്ല. ഇതോടെ, 15ന് നടത്താനിരുന്ന പരീക്ഷ മാറ്റിവയ്‌ക്കുകയായിരുന്നു. ഒറ്റ ഷിഫ്ടിൽ നടത്താനുള്ള നടപടി ആരംഭിച്ചില്ലേയെന്ന് ജസ്റ്റിസുമാരായ പ്രശാന്ത് കുമാർ മിശ്ര, അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ച് ഇന്നലെ ആരാഞ്ഞു. രണ്ടുമാസത്തിലധികം വേണമെന്നത് വൈകിപ്പിക്കൽ അല്ലേയെന്നും ചോദിച്ചു. ആവശ്യത്തിൽ സദുദ്ദ്യേശമുള്ളതിനാൽ ഇപ്പോൾ സമയം അനുവദിക്കുകയാണെന്നും ഇനി നീട്ടി നൽകില്ലെന്നും വ്യക്തമാക്കി.