മോക് ഡ്രിൽ ശ്രദ്ധേയം

Saturday 07 June 2025 12:02 AM IST
റോഡ് സുരക്ഷ ബോധവൽക്കരണം വിദ്യാർത്ഥികളുടെ മോക് ഡ്രിൽ ശ്രദ്ധേയമായി

വളാഞ്ചേരി: എടയൂർ കെ.എം.യു.പി സ്‌കൂളിലെ സ്‌കൗട്ട് ആൻഡ് ഗൈഡ്ഡ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ വിദ്യാലയത്തിലെ മുഴുവൻ കുട്ടികൾക്കും ഗതാഗത നിയമങ്ങളും സുരക്ഷാ മാർഗ്ഗങ്ങളും റോഡ് സിഗ്നലുകളും ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച മോക് ഡ്രിൽ പുത്തൻ അനുഭവമായി. സീബ്രാലൈൻ ക്രോസിംഗ്, വലതുവശം ചേർന്നുള്ള നടത്തം, റോഡുകളിലെ വിനോദങ്ങൾ, മൊബൈൽ ഹെഡ്‌സെറ്റ് എന്നിവയുടെ ഉപയോഗം, വ്യത്യസ്ത സിഗ്നൽ നിറങ്ങൾ, ഹെൽമറ്റിന്റെ പ്രാധാന്യം, പരിചയമില്ലാത്തവരോടൊപ്പം ഉള്ള സഞ്ചാരം എന്നീ വിഷയങ്ങളെല്ലാം മോക് ഡ്രില്ലിന്റെ ഭാഗമായി പ്രദർശിപ്പിക്കപ്പെട്ടു.സ്‌കൗട്ട് മാസ്റ്റർ ഹഫീസ് മുഹമ്മദ്, ഗൈഡ് ക്യാപ്റ്റൻ സി.പി ഷഹർബാൻ എന്നിവർ നേതൃത്വം നൽകി. സുരക്ഷാ ക്ലബ്ബ് കൺവീനർ ഉമ്മർ , അദ്ധ്യാപകരായ കെ.വി സുധീർ, സുമയ്യ മുഹമ്മദലി,വി.പി മിന്നത്ത് എന്നിവർ സംസാരിച്ചു.