നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: പോളിംഗ് ഉദ്യോഗസ്ഥർക്കുള്ള രണ്ടാം ഘട്ട റാൻഡമൈസേഷൻ പൂർത്തിയായി
നിലമ്പൂർ : ഉപതിരഞ്ഞെടുപ്പിന് പോളിംഗ് ബൂത്തുകളിലേക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ രണ്ടാംഘട്ട റാൻഡമൈസേഷൻ പൂർത്തിയായി. ഒന്നാം ഘട്ട റാൻഡമൈസേഷന് ശേഷം തിരഞ്ഞെടുത്ത പോളിംഗ് ഉദ്യോഗസ്ഥരെ നാല് പേർ വീതമുള്ള ഗ്രൂപ്പുകളാക്കി പ്രിസൈഡിംഗ് ഓഫീസർ, ഫസ്റ്റ് പോളിംഗ് ഓഫീസർ, രണ്ട് പോളിംഗ് ഓഫീസർമാർ എന്നിങ്ങനെ നിശ്ചയിക്കുന്ന റാൻഡമൈസേഷനാണ് രണ്ടാം ഘട്ടത്തിൽ നടന്നത്. ഉദ്യോഗസ്ഥർക്ക് ജൂൺ 11, 12 തീയതികളിൽ നിലമ്പൂർ ഗവ. മാനവേദൻ ഹയർ സെക്കൻഡറി സ്‌കൂളിൽ രാവിലെ 10 മുതൽ വൈകിട്ട് അഞ്ച് വരെ രണ്ട് ബാച്ചുകളിലായി പരിശീലനം നൽകും. ജില്ലാകളക്ടറുടെ ചേംബറിൽ നടന്ന റാൻഡമൈസേഷനിൽ തിരഞ്ഞെടുപ്പ് പൊതു നിരീക്ഷകൻ കെ.വി. മുരളീധരൻ, ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ വി.ആർ. വിനോദ്, ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥ്, വരണാധികാരിയും പെരിന്തൽമണ്ണ സബ് കളക്ടറുമായ അപൂർവ്വ ത്രിപാഠി തുടങ്ങിയവർ പങ്കെടുത്തു.