വൃക്ഷത്തൈ നട്ടു
Saturday 07 June 2025 12:04 AM IST
വണ്ടൂർ : ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്, വേൾഡ് മലയാളി ഫെഡറേഷന്റെ നേതൃത്വത്തിൽ വണ്ടൂർ കുറ്റിയിൽ ആശ്രയ സ്‌പെഷൽ സ്‌കൂളിൽ വൃക്ഷ തൈകൾ നട്ടു. വേൾഡ് മലയാളി ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് കെ.ടി അബ്ദുള്ളക്കുട്ടി വൃക്ഷതൈ നട്ട് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വൈസ് പ്രസിഡന്റ് കെ.ടി.എ. മുനീർ, ജോയിന്റ് സെക്രട്ടറി പി.ടി. സിദ്ദിഖ് , എക്സിക്യൂട്ടീവ് മെമ്പർ ഉമ്മർ തുറക്കൽ, ആശ്രയ സ്‌പെഷൽ സ്‌കൂൾ ചെയർമാൻ കെ.ടി മുഹമ്മദ് , കെ. ടി സലീം പന്നിക്കോടൻ ഇബ്രാഹിം, സി. സഫ്വാൻ തുടങ്ങിയവർ പങ്കെടുത്തു.