'​സ​മ്പ​ദ് ​വ്യ​വ​സ്ഥ​യെ​ ​ക​രു​ത്തു​റ്റ​താ​ക്കുന്ന നടപടി'

Saturday 07 June 2025 1:03 AM IST

നി​ര​ക്കു​ക​ൾ​ ​കു​റ​യ്ക്കു​ക​യും​ ​വി​പ​ണി​യി​ൽ​ ​പ​ണ​ല​ഭ്യ​ത​ ​ഉ​റ​പ്പാ​ക്കു​ക​യും​ ​ചെ​യ്തു​ള്ള​ ​പ​ണ​ന​യ​ ​സ​മി​തി​യു​ടെ​ ​തീ​രു​മാ​നം​ ​സ​മ്പ​ദ് ​വ്യ​വ​സ്ഥ​യെ​ ​കൂ​ടു​ത​ൽ​ ​ക​രു​ത്തു​റ്റ​താ​ക്കും.​ ​പ​ണ​ന​യ​ ​സ​മി​തി​ ​കൈ​കൊ​ണ്ട​ ​ന​ട​പ​ടി​ക​ൾ​ ​വാ​യ്പാ​ ​വ​ള​ർ​ച്ച​യെ​ ​ഏ​തു​ത​ര​ത്തി​ൽ​ ​സ്വാ​ധീ​നി​ക്കു​മെ​ന്ന് ​കാ​ത്തി​രു​ന്ന് ​കാ​ണേ​ണ്ട​താ​ണ്. ല​ക്ഷ്മ​ണ​ൻ​ ​വി ഗ്രൂ​പ്പ് ​പ്ര​സി​ഡ​ന്റ് ​ആ​ൻ​ഡ് ​ ട്ര​ഷ​റി​ ​മേ​ധാ​വി​ ​(​ട്ര​ഷ​റ​ർ​), ഫെ​ഡ​റ​ൽ​ ​ബാ​ങ്ക്

വി​ല​ക്ക​യ​റ്റം​ ​നി​യ​ന്ത്രി​ക്കു​ന്ന​തി​നൊ​പ്പം​ ​സാ​മ്പ​ത്തി​ക​ ​വ​ള​ർ​ച്ച​യ്ക്കും​ ​പ്രാ​ധാ​ന്യം​ ​ന​ൽ​കു​ന്ന​ ​നി​ല​പാ​ടാ​ണ് ​റി​സ​ർ​വ് ​ബാ​ങ്ക് ​പ​ണ​ന​യ​ ​സ​മി​തി​ ​സ്വീ​ക​രി​ച്ച​ത്.​ ​പ​ണ​പ്പെ​രു​പ്പം​ ​കു​റ​യു​ന്ന​തു​വ​രെ​ ​നി​യ​ന്ത്ര​ണ​ ​ന​ട​പ​ടി​ക​ൾ​ ​തു​ട​രാ​നാ​ണ് ​തീ​രു​മാ​നം.​ ​ വി​നോ​ദ് ​ഫ്രാ​ൻ​സി​സ്, ജ​ന​റ​ൽ​ ​മാ​നേ​ജ​ർ​ ​ആ​ൻ​ഡ് ​ ചീ​ഫ് ​ഫി​നാ​ൻ​ഷ്യ​ൽ​ ​ ഓ​ഫീ​സ​ർ, സൗ​ത്ത് ​ഇ​ന്ത്യ​ൻ​ ​ബാ​ങ്ക്

പ​ണ​ല​ഭ്യ​ത​ ​കൂ​ടു​ന്ന​ത് ​ബാ​ങ്കു​ക​ളു​ടെ​ ​വാ​യ്പ​ ​ശേ​ഷി​യെ​ ​ഉ​യ​ർ​ത്തു​ം.​ ​വി​ല​ക്ക​യ​റ്റം​ 3.7​ ​ശ​ത​മാ​ന​മാ​യി​ ​കു​റ​യു​മെ​ന്ന​ ​പ്ര​തീ​ക്ഷ​ ​സാ​ധാ​ര​ണ​ക്കാ​രാ​യ​ ​ജ​ന​വി​ഭാ​ഗ​ങ്ങ​ളു​ടെ​ ​വാ​ങ്ങ​ൽ​ ​ശേ​ഷി​യെ​ ​കാ​ര്യ​മാ​യി​ ​സ്വാ​ധീ​നി​ക്കു​മെ​ന്നാ​ണ് ​ക​രു​തു​ന്ന​ത്. കെ.​ ​പോ​ൾ​ ​തോ​മ​സ്, എം.​ഡി​ ​ആ​ൻ​ഡ് ​ സി.​ഇ.​ഒ, ഇ​സാ​ഫ് ​സ്‌​മോ​ൾ​ ​ ഫി​നാ​ൻ​സ് ​ബാ​ങ്ക്